26 in Thiruvananthapuram

പുതുജീവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പാറശ്ശാല താലൂക്ക് ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉള്ള പൊതിച്ചോറ് വിതരണം.

Posted by: TV Next June 11, 2025 No Comments

പൊതുപ്രവർത്തകനും രാഷ്ട്രീയക്കാരനുമായ  പാറശാല  ബൈജു  ആണ് പുതുജീവനം ചാരിറ്റബിൾ  ട്രസ്റ്റ് ചെയർമാൻ.ട്രസ്റ്റിന്റെ ഭാരവാഹികളായ ഷിബു അയിര,അയിര വിശാഖ്, ശ്രീധരൻ,വിനോദ്,അഡ്വക്കേറ്റ് വിജീഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പൊതിച്ചോർ വിതരണം.

ചെറുപ്പകാലം മുതൽക്ക് തന്നെ പൊതുപ്രവർത്തനത്തിലും രാഷ്ട്രീയത്തിലും ശ്രദ്ധ പുലർത്തിയിരുന്ന വ്യക്തിത്വമാണ്  പാറശ്ശാല  ബൈജു.

 

പ്രവർത്തകരെ ഏകോപിപ്പിക്കുന്നതിലും ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നതിലും എപ്പോഴും ശ്രദ്ധ പുലർത്തിയിരുന്ന വ്യക്തിയാണ്.

കോവിഡ് കാലത്ത് 3000ത്തിലധികം കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്.

രോഗികളെയും  അവശരെയും സഹായിക്കുക, അവർക്ക് ഭക്ഷണം എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ പാറശ്ശാല ബൈജു തന്റെ രാഷ്ട്രീയ തിരക്കുകൾക്കിടയിലും ചെയ്തു പോന്നിരുന്നു.

നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസ ചുമതലകൾ ഏറ്റെടുത്തു നടത്തുകയും ചെയ്യുന്നുണ്ട്.

കേരള കോൺഗ്രസിന്റെ പാറശ്ശാലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്  പാറശ്ശാല ബൈജു ആണ്.നിലവിൽ വിഎസ്ഡിപി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് അദ്ദേഹം.