26 in Thiruvananthapuram

എആർ റഹ്മാന് നെഞ്ചുവേദന; ആശുപത്രിയിൽ പ്രവേശിപ്പിച്ചു …

Posted by: TV Next March 16, 2025 No Comments

സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്ന് ഇന്ന് രാവിലെ 7.30 ഓടെയാണ് റഹ്‌മാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇസിജി, എക്കോകാര്‍ഡിയോഗ്രാം തുടങ്ങിയ പരിശോധനകൾക്ക് അദ്ദേഹത്തെ വിധേയനാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസമാണ് റഹ്മാൻ ലണ്ടൻ യാത്ര കഴിഞ്ഞ് എത്തിയത്. നോമ്പ് എടുത്തത് കാരണം ഡിഹ്രൈഡ്രേഷൻ സംഭവിച്ചതാണെന്ന തരത്തിലുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം പരിശോധനയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു.

അടുത്തിടെ അദ്ദേഹത്തിന്റെ ഭാര്യ സൈറ ഭാനുവിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവരെ പിന്നീട് ശസ്ത്രക്രിയക്ക് വിധേയമാക്കി. എന്നാൽ സൈറ ബാനുവിന് ഉണ്ടായ ആരോഗ്യപ്രശ്നം എന്താണെന്ന് വ്യക്തമല്ല. ആശുപതിയിലായിരുന്നതിന് തൊട്ട് പിന്നാലെ അവർ റഹ്മാനുമായി വേർപിരിയുകയാണെന്ന് വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനമെന്നും തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നുമാണ് അവർ വ്യക്തമാക്കിയത്.