27 in Thiruvananthapuram

ജമ്മു കാശ്മീരിൽ വാഗ്ദാനങ്ങളെല്ലാം പാലിക്കും; സംസ്ഥാന പദവി തിരികെ കൊണ്ടുവരാൻ പോരാടും’; ആന്റോ ആന്റണി

2 weeks ago
TV Next
14

ജമ്മു കാശ്മീരിൽ കോൺഗ്രസ് പല വിട്ടുവീഴ്ചകൾക്കും തയ്യാറായെന്നും ബി ജെ പിയെ ഏത് വിധേനയും പരാജയപ്പെടുത്തുകയെന്നത് മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി അംഗവും പത്തനംതിട്ട എംപിയുമായ ആന്റോ ആന്റണി. സംഘടന ശക്തിക്ക് ആനുപാതികമായ സീറ്റിലായിരുന്നില്ല കോൺഗ്രസ് മത്സരിച്ചത്. മഹത്തായൊരു ലക്ഷ്യത്തിന് വേണ്ടി എല്ലാവരേയും കൂട്ടിയോജിപ്പിച്ച് പോകുന്നതിനായിരുന്നു കോൺഗ്രസ് പ്രാമുഖ്യം നൽകിയത്. ഇന്ത്യയിലെ ജനങ്ങൾ, പ്രത്യേകിച്ച് കാശ്മീരിലെ ജനങ്ങൾ ജനാധിപത്യത്തെ കൈവിടില്ലെന്നും ഏകാധിപത്യത്തെ അംഗീകരിക്കില്ലെന്നുമുള്ളതിന്റെ ഒരു ഉദാഹരണം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്നും അദ്ദേഹം വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

 

ജമ്മു കാശ്മീർ തിരഞ്ഞെടുപ്പിനെ നോക്കിക്കാണേണ്ടത് ഒരു സാധാരണ തിരഞ്ഞെടുപ്പായിട്ടല്ല. എല്ലാ തിരഞ്ഞെടുപ്പ് ചട്ടങ്ങളേയും അട്ടിമറിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ ദുരുപയോഗിച്ചും അധികാര ദുർവിനിയോഗം നടത്തിയും എല്ലാവരേയും ഭയത്തിന്റെ മുൾമുനയിൽ നിർത്തിയും ജനാധിപത്യത്തെ ഒരു പ്രഹേളികയാക്കിയാണ് ബി ജെ പി തിരഞ്ഞെടുപ്പ് നടത്തുന്നത്. അത്തരമൊരു തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം ഉജ്വല വിജയം നേടിയെന്നത് അഭിമാനിക്കാൻ ഏറെയുള്ള ഒന്നാണ്. ഇന്ത്യയിലെ ജനങ്ങൾ, പ്രത്യേകിച്ച് കാശ്മീരിലെ ജനങ്ങൾ ജനാധിപത്യത്തെ കൈവിടില്ലെന്നും ഏകാധിപത്യത്തെ അംഗീകരിക്കില്ലെന്നുമുള്ളതിന്റെ ഒരു ഉദാഹരണം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് വിജയം.

കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഒട്ടേറെ വിട്ടുവീഴ്ചകൾക്ക് തയ്യാറായിരുന്നു. ബിജെപിയെ പരാജയപ്പെടുത്തുതയെന്നത് മാത്രമായിരുന്നു ലക്ഷ്യം. സംഘടന ശക്തിക്ക് ആനുപാതികമായ സീറ്റിലായിരുന്നില്ല കോൺഗ്രസ് മത്സരിച്ചത്. മഹത്തായൊരു ലക്ഷ്യമായിരുന്നു മുന്നിൽ ഉണ്ടായിരുന്നത്. എല്ലാവരേയും കൂട്ടിയോജിപ്പിച്ച് പോകുകയെന്നതായിരുന്നു കോൺഗ്രസ് ലക്ഷ്യം.

 

ഗുലം നബി ആസാദിനെ പോലുള്ളവർ പാർട്ടി വിട്ട് പോയത് തിരിച്ചടിയായിരുന്നെങ്കിൽ ഇത്രയും വലിയ ഭൂരിപക്ഷത്തിൽ ഇന്ത്യ സഖ്യം വിജയിക്കില്ലല്ലോ. കോൺഗ്രസ് വ്യക്തികളിൽ അധിക്ഷഠിതമല്ല. കോൺഗ്രസ് എന്നതൊരു ആശയമാണ്. കോൺഗ്രസ് എന്നാൽ ഇന്ത്യ തന്നെയാണ്. ഇതിനോട് യോജിക്കുന്ന ആളുകൾ കോൺഗ്രസിനൊപ്പം തന്നെ നിൽക്കും.

 

 

സംസ്ഥാന പദവി തിരികെ നൽകുമെന്ന വാഗ്ദാനത്തിൽ പാർട്ടി ഉറച്ച് നിൽക്കും. അതിനുള്ള പോരാട്ടത്തിന് കോൺഗ്രസ് മുന്നിൽ തന്നെയുണ്ടാകും

 

പ്രതിപക്ഷ വിശാല മുന്നണി ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങളാമ് ബി ജെ പി നടത്തന്നത്. എല്ലാ പ്രതിപക്ഷ പാർട്ടികളേയും ഭയത്തിൽ നിർത്തി കോൺഗ്രസുമായി സഖ്യം ഉണ്ടാക്കരുതെന്ന ലക്ഷ്മണ രേഖ വെയ്ക്കുകയാണ്. ജയിലിൽ പോകുമെന്ന ഭീഷണി മുഴക്കുകയാണ്. ആ ഭീഷണിക്ക് വഴങ്ങുന്നവർ വഴങ്ങി മാറി നിൽക്കും. ആ ഭീഷണിയെ നേരിടാൻ തയ്യാറുള്ളവർ ഒന്നിച്ച് നിൽക്കും.

 

ബി ജെ പിയുടെ കീഴിൽ നീതിയും ന്യായവുമുള്ള തിരഞ്ഞെടുപ്പ് നടക്കില്ല. അവർ നടത്തുന്ന എല്ലാ അട്ടിമറികളും അതിജീവിച്ചുള്ള ജനവികാരം ഉണ്ടെങ്കിൽ മാത്രമേ വിജയം നേടാനാകു. അത്തരമൊരു വിജയമാണ് ജമ്മു കാശ്മീരിൽ നേടിയിരിക്കുന്നത്.

Leave a Reply