S2 മീഡിയ പ്രൊഡക്ഷൻസ്
അവതരിപ്പിക്കുന്ന “രാവിൽ” എന്ന
വീഡിയോ സോംഗ് റിലീസിന് ഒരുങ്ങുന്നു.
“Save Wayanad 2025”
സന്ദേശവുമായി പുറത്തിറങ്ങുന്ന ഈ
ഗാനത്തിന്റെ വരികളും സംവിധാനവും
ശ്യാം മംഗലത്തിന്റേതാണ്, സംഗീതം
പ്രശാന്ത് മോഹൻ എം.പി ഒരുക്കുന്നു.
സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ.
ദിവ്യ എസ് അയ്യർ IAS ആണ് ഈ ഗാനം
ആലപിച്ചിരിക്കുന്നത്.
കണ്ണ് നനയിക്കുന്ന അഭിനയ മികവോടെ
ബേബി ആത്മീയയും സുഭാഷ്
സുകുമാരനും പ്രധാന വേഷത്തിൽ
എത്തുന്നു.
ഗാനത്തിന്റെ ദൃശ്യഭാഗങ്ങൾ പ്രകൃതിയുടെ
സംരക്ഷണവും വയനാടിന്റെ നിലനില്പും
എന്ന സന്ദേശവുമാണ്
മുന്നോട്ടുവയ്ക്കുന്നത്.
YouTube ഉൾപ്പെടെ വിവിധ
പ്ലാറ്റ്ഫോമുകളിൽ ഈ സംഗീത വീഡിയോ
സോംഗ് ഉടൻ റിലീസ് ചെയ്യും .