25 in Thiruvananthapuram

അങ്ങ് ബഹിരാകാശത്ത് നിന്ന് വന്നത് മസ്‌ക് മോദിക്ക് സമ്മാനിച്ചത് എന്താണെന്ന് കണ്ടോ?

Posted by: TV Next February 14, 2025 No Comments

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബഹിരാകാശ ദൗത്യം കഴിഞ്ഞ് തിരിച്ചെത്തിയ സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പ് പേടകത്തില്‍ നിന്നുള്ള ഒരു ഹീറ്റ് ഷീല്‍ഡ് ടൈല്‍ സമ്മാനിച്ച് ടെസ്ല, സ്പേസ് എക്സ് മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. ഇന്നലെ വാഷിംഗ്ടണിലെ ബ്ലെയര്‍ ഹൗസില്‍ വെച്ചായിരുന്നു മോദി-മസ്‌ക് കൂടിക്കാഴ്ച. പങ്കാളി ഷിവോണ്‍ സിലിസിനും മൂന്ന് കുട്ടികള്‍ക്കുമൊപ്പമായിരുന്നു മസ്‌ക്, മോദിയെ കാണാനെത്തിയത്.

ട്രംപ് ഭരണകൂടത്തില്‍ ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ മേല്‍നോട്ടം വഹിക്കുന്ന മസ്‌ക് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് ടെസ്റ്റ് ഫ്‌ലൈറ്റ് 5 ല്‍ ഉണ്ടായിരുന്ന ഹീറ്റ്ഷീല്‍ഡ് ടൈല്‍ ആണ് മോദിക്ക് സമ്മാനിച്ചത്. ീ ഹീറ്റ് ഷീല്‍ഡില്‍ ‘സ്റ്റാര്‍ഷിപ്പ് ഫ്‌ലൈറ്റ് ടെസ്റ്റ് 5. ഒക്ടോബര്‍ 13, 2024’ എന്ന ആലേഖനം ചെയ്തിട്ടുണ്ട്. 2024 ഒക്ടോബര്‍ 13 നാണ് സ്പേസ് എക്സ് സൗത്ത് ടെക്സാസില്‍ നിന്ന് അതിന്റെ സ്റ്റാര്‍ഷിപ്പ് വാഹനം വിക്ഷേപിച്ചത്.

സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പിലെ ഷഡ്ഭുജാകൃതിയിലുള്ള സെറാമിക് ഹീറ്റ്ഷീല്‍ഡ് ടൈലുകള്‍ ബഹിരാകാശ പേടകം ഭൂമിയിലേക്ക് മടങ്ങുമ്പോള്‍ അന്തരീക്ഷ പുനഃപ്രവേശന സമയത്ത് നേരിടുന്ന കടുത്ത ചൂടില്‍ നിന്ന് സംരക്ഷിക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിക്ഷേപണ സ്ഥലത്ത് സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ വിജയകരമായി പിടിച്ചെടുക്കുന്നതിനായിരുന്ു സ്‌പേസ് എക്‌സിന്റെ ദൗത്യം.

എയ്റോസ്പേസ് സാങ്കേതികവിദ്യയിലെ ഒരു സുപ്രധാന നേട്ടമായിരുന്നു ഇത്. അതേസമയം മസ്‌കുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പ് മോദി അദ്ദേഹത്തിന്റെ കുട്ടികള്‍ക്ക് സമ്മാനം നല്‍കിയിരുന്നു. മോദി മസ്‌കിന്റെ കുട്ടികള്‍ക്ക് മൂന്ന് ഇന്ത്യന്‍ ക്ലാസിക് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കിയത്. നോബല്‍ സമ്മാന ജേതാവ് രബീന്ദ്രനാഥ ടാഗോറിന്റെ ‘ദി ക്രസന്റ് മൂണ്‍’, ദി ഗ്രേറ്റ് ആര്‍കെ നാരായണ്‍ കളക്ഷന്‍, പണ്ഡിറ്റ് വിഷ്ണു ശര്‍മ്മയുടെ പഞ്ചതന്ത്രകഥകള്‍ എന്നിവയാണ് അവ.

അതേസമയം മസ്‌കുമായുള്ള കൂടിക്കാഴ്ചയില്‍ ബഹിരാകാശം, മൊബിലിറ്റി, സാങ്കേതികവിദ്യ, നവീകരണം തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു എന്നും പരിഷ്‌കരണത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ചും ‘മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഗവേണന്‍സ്’ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നതിനെക്കുറിച്ചും താന്‍ സംസാരിച്ചു എന്നും പിന്നീട് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. നേരത്തെ 2015 ല്‍ മോദി സാന്‍ ജോസിലെ ടെസ്ല ഫാക്ടി സന്ദര്‍ശിച്ചപ്പോള്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. Published On February 14, 2025