26 in Thiruvananthapuram

മോദിയുടെ ഗ്യാരണ്ടിയിൽ വിശ്വാസം അർപ്പിച്ച ജനങ്ങൾക്ക് നന്ദി’; മോദി ബിജെപി ആസ്ഥാനത്ത്

Posted by: TV Next February 9, 2025 No Comments

ഡൽഹി: ഡൽഹി ബി ജെ പി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഡൽഹി ദുരന്തമുക്തമായെന്ന് മോദി പറഞ്ഞു. ഡൽഹിയുടെ സ്നേഹത്തിന് നന്ദി പറഞ്ഞ അദ്ദേഹം ‘ മോദിയുടെ ഗ്യാരണ്ടിയിൽ വിശ്വാസം അർപ്പിച്ച ജനങ്ങൾക്ക് നന്ദി’ എന്നും പറഞ്ഞു.

വികസനത്തിന്റെയും കാഴ്ചപ്പാടിന്റെയും വിശ്വാസത്തിന്റെയും വിജയമാണ് ഡൽഹിയിലേതെന്നും ഡൽഹിയിലെ ജനങ്ങൾ അഴിമതിയും രാഷ്ട്രീയത്തിലെ നുണകളും പൊറുക്കില്ലെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾ‌ക്ക് ഭരണമാണ് വേണ്ടത് നാടകമല്ല അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ഡൽഹി ഞങ്ങൾക്ക് പൂർണ ഹൃദയത്തോടെ സ്നേഹം നൽകി വികസനത്തിന്റെ രൂപത്തിൽ ഞങ്ങൾ നിങ്ങൾക്ക് ഇരട്ടി സ്നേഹം തിരികെ നൽകുമെന്ന് ഞാൻ ഒരിക്കൽക്കൂടി ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു, ” പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, ഇന്നത്തെ വിജയം ചരിത്രപരമാണ്. ഇതൊരു സാധരാണ വിജയമല്ല. ഡൽ‌ഹിയിലെ ജനങ്ങൾ എ എ പിയെ പുറത്താക്കി. എ എ പി യിൽ നിന്ന് മോചിതരായി. ഡൽഹിയുടെ ജനവിധി വ്യക്തമാണ്. ഇന്ന് ഡൽഹിയിൽ വികസനവും കാഴ്ചപ്പാടും വിജയിച്ചു. ആഡംബരവും അരാജകത്വവും ധാർഷട്യവും ഡൽഹിയെ വിഴുങ്ങിയ എ എ പിയും പരാജയപ്പെട്ടു. ഈ വിജയത്തിന് എല്ലാ ബി ജെ പി പ്രവർത്തകരെയും നിങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു, അദ്ദേഹം പറഞ്ഞു. ” നമ്മുടെ ഡൽ​ഹി വെറുമൊരു ന​ഗരമല്ല ഒരു മിനി ഇന്ത്യയാണ്. ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്ന ആശയമാണ് ഡൽഹിയിൽ. ഈ തിരഞ്ഞെടുപ്പിൽ എവിടെ പോയാലും ഞാൻ അഭിമാനത്തോടെ പറയുമായിരുന്നു ഞാൻ പൂർവ്വാഞ്ചലിൽ നിന്നുള്ള എം പിയാണെന്ന്, പൂർവ്വാഞ്ചിലെ ജനങ്ങൾ സ്നേഹവും വിശ്വാസവും പുതിയ ഊർജ്ജവും പുതിയ ശക്തിയും നൽകി. അതിനാൽ പൂർവ്വാഞ്ചലിൽ നിന്നുള്ള എം പി എന്ന നിലയിൽ ഞാൻ പൂർവ്വാഞ്ചലിലെ ജനങ്ങളോട് പ്രത്യേകം നന്ദി പറയുന്നു, മോജി പറഞ്ഞു.

എൻ‌ ഡി എയ്ക്ക് ജനവിധി ലഭിച്ചിടത്തെല്ലാം ആ സംസ്ഥാനത്തെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്കാണ് ഞങ്ങൾ കൊണ്ടുപോയത്. അത് കൊണ്ടാണ് ബി ജെ പി തുടർച്ചയായി വിജയിക്കുന്നത്. ജനങ്ങൾ നമ്മുടെ സർക്കാരുകളെ രണ്ടും മൂന്നും തവണ തിര‍ഞ്ഞെടുക്കുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നമ്മുടെ സർക്കാരിന്റെ വികസനകത്തിന്റെ പുതിയ ധാരയുമായി ജനങ്ങളെ ബന്ധപ്പിച്ചു, അദ്ദേഹം പറഞ്ഞു.