25 in Thiruvananthapuram

സീൻ കുറവാണെന്ന് ദിലീപിന്റെ പരാതി, പൊട്ടിയാൽ കുത്തുപാള എടുക്കുമെന്നായിരുന്നു ലാലേട്ടന്റെ വാക്കുകൾ’; ബോബൻ

Posted by: TV Next January 31, 2025 No Comments

മലയളത്തിലെ ഏറ്റവും മികച്ച കോമഡി സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു റാഫി മെക്കാർട്ടിൻ. ഈ ഹിറ്റ് ദ്വയത്തിന് ഒപ്പം ദിലീപ് കൂടി ചേർന്ന് ഒട്ടേറെ ചിത്രങ്ങൾ മലയാളികൾ ആസ്വദിച്ചിട്ടുണ്ട്. അവയിൽ പലതും വമ്പൻ വാണിജ്യ വിജയങ്ങളുമായിരുന്നു. ജനപ്രിയ നായകൻ എന്ന പരിവേഷത്തിലേക്ക് ദിലീപിനെ കൊണ്ട് പോയതിൽ ഇത്തരം കോമഡി ചിത്രങ്ങളാണ് പ്രധാന കാരണമായത്.

അത്തരത്തിൽ മലയാളത്തിലെ വൻ ഹിറ്റുകളിൽ ഒന്നായി മാറിയ കോമഡി ചിത്രമാണ് തെങ്കാശി പട്ടണം. റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചത് നടൻ ലാൽ ആയിരുന്നു. ചിത്രത്തിൽ ദിലീപും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സുരേഷ് ഗോപി, ലാൽ. കാവ്യാ മാധവൻ, സംയുക്ത വർമ്മ, ഗീതു മോഹൻദാസ് എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പ്രമുഖ കലാസംവിധായകനായ ബോബൻ.തെങ്കാശിപ്പട്ടണം എന്ന സൂപ്പർഹിറ്റ് ചിത്രവുമായി ബന്ധപ്പെട്ട പല അറിയാക്കഥകളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. തെങ്കാശിപ്പട്ടണം ഹിറ്റാവുമെന്ന കാര്യത്തിൽ ഒരു ഉറപ്പും ഉണ്ടായിരുന്നില്ലെന്നാണ് ബോബൻ വ്യക്തമാക്കിയത്.

തെങ്കാശിപ്പട്ടണം ഹിറ്റാവുമെന്ന് എനിക്കോ അതിന്റെ സംവിധായകർക്കോ പ്രൊഡ്യൂസർക്കോ അതിൽ അഭിനയിച്ചവർക്കോ ഒട്ടും പ്രതീക്ഷ ഉണ്ടായിരുന്നില്ല. ആ രീതിയിൽ ആയിരുന്നു മുൻപോട്ട് പോയി കൊണ്ടിരുന്നത്. ദിലീപ് ഇടയ്ക്കിടെ പറയുമായിരുന്നു അവർക്കെല്ലാം നല്ല വേഷം, എനിക്കില്ല എന്നൊക്കെ. സുരേഷേട്ടൻ അന്നത്ര വലിയ മാർക്കറ്റ് ഉള്ള സ്‌റ്റാർ ആയിരുന്നില്ല. എങ്കിലും ആ സെറ്റ് നല്ല രസമായിരുന്നു.

പശുവിനെ ഉണ്ടാക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ പശുവിനെ ഉണ്ടാക്കി. എനിക്ക് ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല അതിന്. പക്ഷേ നമ്മൾ വിചാരിക്കുന്നത് പോലെയല്ലലോ സിനിമ. ആ സീനിനായിരുന്നു ഏറ്റവും കൂടുതൽ കൈയടി കിട്ടിയത്. ദിലീപും സലീംകുമാറുമാണ് ആ സീനിൽ. ആ സീനിനെ ഏറ്റവുമധികം എതിർത്തത് ഞാനായിരുന്നു.

തെങ്കാശിപ്പട്ടണം എടുക്കുമ്പോൾ ഓടുമെന്ന് നമുക്കും വലിയ പ്രതീക്ഷ ഇല്ലായിരുന്നു. അന്ന് ഏതാണ്ട് ഒരു ആറര ഏഴ് രൂപയ്ക്ക് അടുത്ത് സെറ്റിന് മാത്രം ചിലവ് വന്നിരുന്നു. ഈ ഏഴ് രൂപ എന്റെ കൈയിൽ കൊണ്ട് തരുമ്പഴേക്കും ലാലേട്ടൻ എന്നോട് പറഞ്ഞ വാക്കുകളുണ്ട്. എന്റെ വീട് പണയം വച്ചിട്ടാണ് ഞാൻ ഈ പൈസ സെറ്റിടാൻ തന്നത്. ഒരുപക്ഷേ ഈ പടം ഓടിയില്ലെങ്കിൽ നമ്മുടെ കൈയിൽ നിന്ന് പോവും, റോഡിൽ കിടക്കേണ്ടി വരുമെന്നാണ് തോന്നുന്നത്.

ഈ സിനിമയിൽ നിന്ന് ലാലേട്ടന് ലാഭവും ലാഭത്തിന്റെ ലാഭവും ഒക്കെ കിട്ടിയിരുന്നു. ദിലീപ് ഇങ്ങനെ പലവട്ടം പറഞ്ഞിരുന്നു, എനിക്ക് ഒന്നുമില്ല ഇതിൽ അവർ തമ്മിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പടത്തിന്റെ 250ആം ദിവസത്തെ ആഘോഷ വേളയിൽ ഞാൻ ദിലീപിനോട് ഇപ്പോൾ എങ്ങനെ ഉണ്ടെന്ന് ചോദിച്ചു. അന്ന് പക്ഷേ ദിലീപ് എന്നോട് സമ്മതിച്ചു. ശരിക്കും ദിലീപിന്റെ കൈയിലൂടെ ആയിരുന്നു ആ സിനിമ പോവുന്നത്