27 in Thiruvananthapuram

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി; കല്ലറ തുറക്കാൻ അനുമതി ..

Posted by: TV Next January 15, 2025 No Comments

കൊച്ചി: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ ദുരൂഹ സമാധിയുമായി ബന്ധപ്പെട്ട സംഭവത്തിൽ കുടുംബത്തിന് തിരിച്ചടി. ഗോപൻ സ്വാമിയുടെ കല്ലറ തുറന്ന് പരിശോധിക്കാൻ അനുമതി നൽകി ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം ഹൈക്കോടതി ജില്ലാ കളക്‌ടർക്ക് നൽകി. ഇതോടെ ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കാനുള്ള വഴി തെളിയുകയാണ്.

”സമാധിപീഠം”  പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗോപന്‍സ്വാമിയുടെ കുടുംബം നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നിലപാട് സ്വീകരിച്ചത്. മരിച്ചു എന്ന് പറയുമ്പോൾ മരണ സർട്ടിഫിക്കറ്റ് എവിടെയെന്നായിരുന്നു കോടതി ചോദിച്ച ചോദ്യം. അങ്ങനെ ഒരു മരണസർട്ടിഫിക്കറ്റ് ഇല്ലെന്ന് ഹർജിക്കാരിയും ഗോപന്‍ സ്വാമിയുടെ ഭാര്യയുമായ സുലോചന കോടതിയെ അറിയിച്ചു.

 

 

ഇതോടെയാണ് കോടതി വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടി വരുമെന്നാണ് കോടതി അറിയിച്ചത്. ഇക്കാര്യം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. അതിലിൽ ഇടപെടാൻ ആവില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. ഒരാളെ കാണാതായാല്‍ അയാളെവിടെ പോയി എന്ന് അന്വേഷിക്കേണ്ട ചുമതല ഇവിടുത്തെ ഭരണ സംവിധാനങ്ങൾക്കുണ്ടെന്നും കോടതി ഹർജിക്കാരിയോട് പറഞ്ഞു.

ഒരാളെ കാണാതായാല്‍ അയാളെവിടെ പോയി എന്ന് അന്വേഷിക്കേണ്ട ചുമതല ഇവിടുത്തെ ഭരണ സംവിധാനങ്ങൾക്കുണ്ടെന്നും കോടതി ഹർജിക്കാരിയോട് പറഞ്ഞു. അതാണ് അവർ ചെയ്‌തു കൊണ്ടിരിക്കുന്നത്. അക്കാര്യത്തില്‍ ഇടപെടേണ്ട ബാധ്യത ഇല്ലെന്നും മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഉടൻ തന്നെ സർക്കാർ നടപടി നിർത്തിവയ്ക്കാൻ ഉത്തരവിടാമെന്നും കോടതി അറിയിച്ചു.

അതാണ് അവർ ചെയ്‌തു കൊണ്ടിരിക്കുന്നത്. അക്കാര്യത്തില്‍ ഇടപെടേണ്ട ബാധ്യത ഇല്ലെന്നും മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഉടൻ തന്നെ സർക്കാർ നടപടി നിർത്തിവയ്ക്കാൻ ഉത്തരവിടാമെന്നും കോടതി അറിയിച്ചു. ഇടക്കാല ആശ്വാസം വേണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി തിരുവനന്തപുരം കളക്‌ടര്‍, ആർടിഒ എന്നിവർ അടക്കമുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. പോലീസിനും ജില്ലാഭരണകൂടത്തിനും നടപടികളുമായി മുന്നോട്ടുപോകാമെന്ന വ്യക്തമാക്കിയ കോടതി കേസ് അടുത്തയാഴ്‌ച വീണ്ടും പരിഗണിക്കും.

 

അതേസമയം, നെയ്യാറ്റിൻകര ആറാലുമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമിയുടെ (81) മരണത്തിലാണ് ദുരൂഹത തുടരുന്നത്. സമാധി ഇരുത്തിയെന്ന് മക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും ബന്ധുക്കളും നാട്ടുകാരും പരാതിയുമായി രംഗത്ത് വന്നതോടെ സംഭവം വലിയ ചർച്ചയാവുകയായിരുന്നു. വര്‍ഷങ്ങളായി വീടിനോട് ചേര്‍ന്ന് നിർമ്മിച്ച ഒരു ശിവക്ഷേത്രത്തിൽ പൂജാകര്‍മ്മങ്ങള്‍ ചെയ്‌തു വരികയായിരുന്നു ഗോപൻ സ്വാമി.

 

അദ്ദേഹത്തിന്റെ സ്വന്തം ആഗ്രഹപ്രകാരമാണ് സമാധി നിർവഹിച്ചതെന്നാണ് മക്കൾ പറയുന്നത്.  മരണ വാർത്ത അറിയിച്ചുകൊണ്ട് മക്കൾ തന്നെ പ്രദേശത്ത് മുഴുവൻ പോസ്‌റ്റർ ഒട്ടിച്ചതോടെയാണ് നാട്ടുകാരിൽ പലരും വിവരം അറിഞ്ഞത് പോലും. സമാധിയായി അടക്കം ചെയ്യാനുള്ള സ്ഥലം ഒരുക്കുകയും അവിടെ കല്ലുകൊണ്ട് പണിയുകയും ചെയ്‌തിരുന്നു എന്നും മക്കൾ അവകാശപ്പെടുന്നു. ഹൈക്കോടതി അനുമതി നൽകിയതോടെ സമാധി തുറക്കുമെന്ന് ഏതാണ്ട് ഉറപ്പായി.