25 in Thiruvananthapuram

അഗസ്ത്യാര്‍കൂടം ട്രക്കിംഗ്: ഇത്തവണ 34 ദിവസം; ഓണ്‍ലൈന്‍ ബുക്കിംഗ് ജനുവരി 8 മുതൽ മുതല്‍…

Posted by: TV Next January 8, 2025 No Comments

തിരുവനന്തപുരം: അ​ഗസ്ത്യാർകൂടത്തേക്ക് ഒരു സ്വപ്ന യാത്രയാണോ നിങ്ങളുടെ മനസ്സിൽ എന്നാൽ ഇതാ സുവർണാവസരം വന്നെത്തി. നിങ്ങളുടെ സ്വപ്ന യാത്രയിലേക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഇത്തവണ ജനുവരി 20 ാം തീയതിയാണ് ട്രംക്കിം​ഗ് ആരംഭിക്കുന്നത്. ഫെബ്രുവരി 22 വരെ നീണ്ടുനിൽക്കും.

 

34 ദിവസത്തേക്കാണ് ഇത്തവണ അവസരം. ജനുവരി 8 മുതൽ ട്രക്കിം​ഗിനായുള്ള ബുക്കിം​ഗ് തുടങ്ങും. നിത്യഹരിത വനങ്ങളും പുൽമേടുകളും പാറക്കെട്ടുകളും അരുവുകളും നിറഞ്ഞ അ​ഗസ്ത്യാർകൂടത്തേക്ക് പോകാൻ റെഡിയല്ലേ. ബുക്കിം​ഗിനെ കുറിച്ച് വിശദമായി അറിയാം.

 

വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റ് അല്ലെങ്കിൽ serviceonline.gov.in/trekking ലോ ഓൺലൈനായി ബുക്ക് ചെയ്ത് ടിക്കറ്റ് സ്വന്തമാക്കാം. ജനുവരി എട്ടിന് രാവിലെ 11 മണിക്ക് ബുക്കിം​ഗ് ആരംഭിക്കും. അക്ഷയ കേന്ദ്രങ്ങൾ മുഖേനയും പൊതുജനങ്ങൾക്ക് ഓൺലൈൻ ആയും ടിക്കറ്റ് ബുക്ക് ചെയ്യാം. ട്രെക്കിം​ഗിൽ പങ്കെടുക്കുന്ന ഓരോരുത്തരും തിരിച്ചറിയിൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.

സന്ദർശകരുടെ സൗകര്യാർഥം ഈ വർഷത്തെ ട്രെക്കിം​​ഗും അതിനായുള്ള ബുക്കിം​ഗ് മൂന്ന് ഘട്ടങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. ജനുവരി 20 മുതൽ 31 വരെയാണ് ആദ്യ ഘട്ട ട്രക്കിം​ഗ്. ഇതിനായി ജനുവരി 8 ന് രാവിലെ 11 മണി ബുക്കിം​ഗ് ആരംഭിക്കും. ഫെബ്രുവരി ഒന്ന് മുതൽ 10 വരെയാണ് രണ്ടാം ഘട്ട ട്രക്കിം​ഗ്. ജനുവരി 21 ന് രാവിലെ 11 മണിക്കാണ് രണ്ടാം ഘട്ട ട്രെക്കിം​ഗിനുള്ള ഓൺലൈൻ ബുക്കിം​ഗ് ആരംഭിക്കുക. ഫെബ്രുവരി 11 മുതൽ 22 വരെയാണ് മൂന്നാം ഘട്ട ട്രക്കിം​ഗ്. ഫെബ്രുവരി മൂന്നാം തീയതി രാവിലെ 11 മണിക്കാണ് മൂന്നാംഘട്ട ട്രക്കിം​ഗിനുള്ള ബുക്കിം​ഗ് ആരംഭിക്കുക.

ഓൺലൈൻ രജിസ്ട്രേഷൻ വഴി പരമാവധി 70 പേർക്ക് മാത്രമെ ഒരു ദിവസം പ്രവേനം അനുവ​ദിക്കുകയുള്ളൂ ഓൺലൈൻ രജിസ്ട്രേഷനിൽ ഉണ്ടാകുന്ന കാൻലേഷൻ ഉൾപ്പെടെ ഓഫ് ലൈൻ വഴി ഒരു ദിവസം പരമാവധി 30 പേർക്ക് അനുമതി നൽകും. ട്രക്കിം​ഗിന്റെ തലേദിവസം ആയിരിക്കും ഓഫ് ലൈൻ ആയി അനുമതി നൽകുക.