24 in Thiruvananthapuram
TV Next News > News > Auto > യുഎഇയിൽ ഇനി 17 വയസുള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസ് ; ട്രാഫിക് നിയമങ്ങളിൽ , കൂടുതലറിയാം

യുഎഇയിൽ ഇനി 17 വയസുള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസ് ; ട്രാഫിക് നിയമങ്ങളിൽ , കൂടുതലറിയാം

Posted by: TV Next October 26, 2024 No Comments

ദുബായ്: യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടാനുള്ള പ്രായപരിധിയിലെ ഇളവ് ഉൾപ്പെടെ പുതിയ മാറ്റങ്ങളുമായി ട്രാഫിക്ക് നിയമങ്ങൾ അവതരിപ്പിച്ച് ഭരണകൂടം. അടുത്ത വർഷം മാർച്ച് 29 മുതൽ നിലവിൽ വരുന്ന രീതിയിലാണ് ഈ നിയമങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 25 വെള്ളിയാഴ്‌ചയാണ് ഭരണകൂടം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഒരുപാട് പേർക്ക് ഗുണകരമാവുന്ന മാറ്റമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

സാമൂഹിക മാധ്യമ കൂട്ടായ്‌മയായ എക്‌സിലൂടെ ഭരണകൂടം വിശദാംശങ്ങൾ പങ്കുവയ്ക്കുകയും ചെയ്‌തു. ആഗോള തലത്തിൽ തന്നെ നടക്കുന്ന വിപ്ലവകരമായ മാറ്റത്തിന് ഒപ്പം സഞ്ചരിക്കാനാണ് പുതിയ നിയമം കൊണ്ട് വന്നിരിക്കുന്നതെന്ന് യുഎഇ സർക്കാർ അറിയിച്ചു. എല്ലാവിധ ഡ്രൈവർമാർ, വാഹങ്ങൾ, കാൽനട യാത്രക്കാർ എന്നിവരെ ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് നിയമത്തിൽ കൊണ്ട് വന്നിരിക്കുന്നത്.

ഏറ്റവും വലിയ മാറ്റം എന്തെന്നാൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള പ്രായപരിധിയിലെ മാറ്റമാണ്. പുതിയ നിയമത്തിൽ മിനിമം വയസിൽ ഇളവ് നൽകിയിട്ടുണ്ട്. ഇനി മുതൽ 17 വയസിന് മുകളിലുള്ള വ്യക്തികൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും. നേരത്തെ ഇതിനുള്ള കുറഞ്ഞ പ്രായപരിധി 18 വയസായിരുന്നു. ഇതിലാണ് ഇപ്പോൾ മാറ്റം കൊണ്ട് വന്നിരിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് കിട്ടാനുള്ള നിയമപരമായ പ്രായപരിധി കുറയ്ക്കുന്ന ആദ്യ ജിസിസി രാജ്യമായി ഇതോടെ മാറിയിരിക്കുകയാണ് യുഎഇ.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇപ്പോഴും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 18 ആണ്.   ഡ്രൈവിംഗ് ലൈസൻസ് കിട്ടാനുള്ള പ്രായപരിധി കുറയ്ക്കാൻ തീരുമാനിച്ചെങ്കിലും ഇത് നടപ്പാവാൻ അഞ്ച് മാസം കൂടി കാത്തിരിക്കണം എന്നതാണ് ഒരേയൊരു പ്രശ്‌നം. അതായത് നിലവിൽ പതിനേഴ് വയസ് തികഞ്ഞവർക്ക് പ്രഖ്യാപനം കൊണ്ട് ഗുണമുണ്ടാവില്ല . എങ്കിലും അടുത്ത മാർച്ച് മാസത്തോടെ ഇതിൽ മാറ്റമുണ്ടാകും.

 


അതേസമയം, ഈ പരിഷ്‌കാരം മാത്രമല്ല വേറെയും നിർണായക മാറ്റങ്ങളുമായാണ് പുതിയ ട്രാഫിക്ക് നിയമം യുഎഇ ഭരണകൂടം അവതരിപ്പിച്ചിരിക്കുന്നത്. മണിക്കൂറിൽ 80 കിലോമീറ്ററും അതിന് മുകളിലും വേഗ പരിധിയുള്ള റോഡുകൾ മുറിച്ച് കടക്കാൻ ഇനി മുതൽ കാൽനട യാത്രക്കാർക്ക് അനുമതിയില്ല. നിയമം ലംഘിച്ചാൽ പിഴയും ശിക്ഷയും നേരിടേണ്ടി വരും.