തിരുവനന്തപുരം:ഫിലമെൻ്റ് കലാ സാഹിത്യ വേദി സംസ്ഥാന കൺവെൻഷൻ തൈക്കാട് ഭാരത് ഭവനിൽ ചേർന്നു.സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ കൺവെൻഷൻ്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.ശ്രീ പന്ന്യൻ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സംവിധായകനും ടെലിവിഷൻ അവതാരകനുമായ ഡോ :ആർ. എസ് പ്രദീപ്, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ശ്രീ.സുധാംശു ,ശ്രീ ജയശ്ചന്ദ്രൻ കല്ലിംഗൽ, ഡോ: സി.ഉദയ കല, സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കവി ഡി. അനിൽകുമാർ, പത്രപ്രവർത്തകൻ റഹീം പനവൂർ, ഫിലമെൻ്റ് കലാ സാഹിത്യ വേദി സംസ്ഥാന പ്രസിഡൻ്റ് കാഞ്ചിയാർ മോഹനൻ, ജനറൽ സെക്രട്ടറി അജികുമാർ പനമരം, ട്രഷറർ ഉണ്ണികൃഷ്ണൻ ആലത്തൂർ, സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് എസ് കരുൺ എന്നിവർ സംസാരിച്ചു.