28 in Thiruvananthapuram
TV Next News > News > Blog > ആസ്തി 3800 കോടി, പക്ഷെ രത്തന്‍ ടാറ്റയുടെ ശമ്പളം 2 ലക്ഷത്തോളം മാത്രം, 150 കോടിയുടെ ബംഗ്ലാവില്‍ നാനോ കാറും

ആസ്തി 3800 കോടി, പക്ഷെ രത്തന്‍ ടാറ്റയുടെ ശമ്പളം 2 ലക്ഷത്തോളം മാത്രം, 150 കോടിയുടെ ബംഗ്ലാവില്‍ നാനോ കാറും

Posted by: TV Next October 10, 2024 No Comments

കഴിഞ്ഞ ദിവസം വിടവാങ്ങിയ രത്തന്‍ ടാറ്റയോളം ഇന്ത്യക്കാരെ സ്വാധീനിച്ചിട്ടുള്ള ഒരു വ്യവസായി രാജ്യത്ത് വേറെ ഇല്ലെന്ന് പറയേണ്ടി വരും. വിമാന സർവ്വീസ് മുതല്‍ ഉപ്പ് വരെ തന്റെ വ്യവസായ സാമ്രാജ്യത്തിന്റെ ഭാഗമായി അദ്ദേഹം വിപണിയിലേക്ക് ഇറക്കി. ഓഹരിവിപണിയിലും നിക്ഷേപകർക്ക് ഏറ്റവും വിശ്വാസമുള്ള സ്ഥാപനമായി ടാറ്റയെ മാറ്റിയത് രത്തന്‍ ടാറ്റയുടെ മികവുറ്റ നേതൃത്വമാണ്. ടാറ്റാ ഗ്രൂപ്പിന്റെ 26 കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

 

സഹജീവി സ്നേഹിയായ വ്യവസായ പ്രമുഖന്‍ എന്നതാണ് രത്തന്‍ ടാറ്റയെ മറ്റുള്ളവരില്‍ നിന്നും വ്യക്തമാക്കുന്നത്. തന്റെ സ്വത്തില്‍ നിന്നും വലിയൊരു വിഭാഗം അദ്ദേഹം എക്കാലത്തും ചാരിറ്റി പ്രവർത്തനങ്ങള്‍ക്കായി വിനിയോഗിച്ചിരുന്നു. 2024 ലെ കണക്കനുസരിച്ച് രത്തൻ ടാറ്റയുടെ ആസ്തി 3800 കോടി രൂപയാണ്.

ടാറ്റ ഗ്രൂപ്പിൻ്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസ് വഴിയാണ് അദ്ദേഹത്തിന്റെ ആസ്തിയുടെ പ്രധാന പങ്കും വരുന്നതെന്നും റിപ്പോർട്ടുകള്‍ കാണിക്കുന്നു.
റ്റ സൺസിൻ്റെ മുൻ ചെയർമാൻ എന്ന നിലയിൽ രത്തന്‍ ടാറ്റയുടെ വാർഷിക പ്രതിഫലം 300000 ഡോളറാണെന്നാണ് റിപ്പോർട്ടത്. അതായത് ഏകദേശം 2.5 കോടി ഇന്ത്യന്‍ രൂപ. ഒരു മാസത്തിലേക്ക് മാറ്റുമ്പോള്‍ ഇത് ഏകദേശം 2 ലക്ഷത്തോളം രൂപ മാത്രമാണ് വരുന്നത്. സ്വന്തം സ്ഥാപനത്തിലെ നിരവധി ജീവനക്കാരേക്കാളും താഴ്ന്ന ശമ്പളമാണ് രത്തന്‍ ടാറ്റ എടുത്തിരുന്നതെന്നാണ് യാഥാർത്ഥ്യം

 

ശമ്പളത്തിന് പുറമേ ടാറ്റ സൺസിലെ വ്യക്തിഗത ഓഹരികളിൽ നിന്നുള്ള ടാറ്റ ലാഭവിഹിതവും രത്തന്‍ ടാറ്റയ്ക്ക് ലഭിക്കുന്നു. എന്നാല്‍ ടാറ്റ സൺസിൻ്റെ ലാഭത്തിൻ്റെ 66 ശതമാനവും ചാരിറ്റബിൾ ട്രസ്റ്റുകളിലേക്കാണ് പോകുന്നത്.

 

ടാറ്റാ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ തോതില്‍ തന്നെ ധനസഹായം നൽകുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രത്തൻ ടാറ്റ 1.2 ബില്യൺ ഡോളർ (ഏകദേശം 9,000 കോടി രൂപ) സംഭാവന ചെയ്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.

 

ഒല, പേടിഎം തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി സ്റ്റാർട്ടപ്പുകളിലും കമ്പനികളിലും രത്തന്‍ ടാറ്റം നിക്ഷേപം നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥലങ്ങളും കെട്ടിടങ്ങളും രത്തന്‍ ടാറ്റയ്ക്കുണ്ട്. എന്നാല്‍ ഇതില്‍ ഏറ്റവും പ്രധാനം മുംബൈയിലെ കൊളാബയില്‍ കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ബംഗ്ലാവാണ്. ഏകദേശം 150 കോടി രൂപയോളം ഈ ബംഗ്ലാവിന് വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

സ്വന്തം കമ്പനിനായ ടാറ്റയുടെ വിവി മോഡലുകൾ മുതൽ ആഡംബര ബ്രാൻഡുകൾ വരെയുള്ള നിരവധി കാറുകള്‍ അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാർ എന്ന നിലയില്‍ ടാറ്റ് അവതരിപ്പിച്ച ടാറ്റ നാനോയുടെ പ്രീ-ഫേസ്‌ലിഫ്റ്റ് മോഡല്‍ രത്തന്‍ ടാറ്റയ്ക്ക് സ്വന്തമായിട്ടുണ്ട്

 

ടാറ്റ മോട്ടോഴ്‌സിൻ്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നായ ടാറ്റ നെക്സണാണ് അദ്ദേഹത്തിന്റെ ശേഖത്തിലുള്ള മറ്റൊരു കാർ. ഇതിന് പുറമെ മെഴ്സിഡന്‍-ബെന്‍സ് എസ്എല്‍500, ലാൻഡ് റോവർ ഫ്രീലാൻഡർ, മസെരാട്ടി ക്വാട്രോപോർട്ടെ, കാഡിലാക്ക് XLR, ഷെവർലെ കോർവെറ്റ്, ഹോണ്ട സിവിക് തുടങ്ങിയ കാറുകളും രത്തന്‍ടാറ്റയുടെ ഗ്യാരേജിലുണ്ട്.