തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ വാഹനം ഇടിച്ചയാളെ റോഡരികിലെ മുറിയിൽ പൂട്ടിയിട്ടു. പരിക്കേറ്റ കലിങ്ക്നട സ്വദേശി സുരേഷ് ( 52 ) മുറിക്കുള്ളിൽ കിടന്ന് മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ആളെ മുറിയിൽ പൂട്ടിയിട്ട ശേഷം വാഹനത്തിൽ ഉണ്ടായിരുന്നവർ കടന്നുകളയുകയായിരുന്നു. മുറിയിൽ നിന്ന് ദുർഗന്ധം ഉയർന്നപ്പോഴാണ് നാട്ടുകാർ മുറിയുടെ ജനാല തുറന്ന് നോക്കിയത്. അപ്പോഴാണ് മൃതദേഹം കണ്ടത്.
റോഡരികിൽ നിന്ന് സുരേഷിനെ വാഹനം ഇടിച്ചിടുകയായരുന്നു എന്നാണ് റിപ്പോർട്ട്. സുരേഷ് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന മുറിയിൽ തന്നെയാണ് മൃതദേഹം കണ്ടത്. മുറിക്ക് തൊട്ട് മുന്നിൽ വെച്ചായിരുന്നു അപകടം. മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. റോഡിൽ സുരേഷ് ഇടിയേറ്റ് വീഴുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്
റോഡരികിൽ നിന്ന് സുരേഷിനെ വാഹനം ഇടിച്ചിടുകയായരുന്നു എന്നാണ് റിപ്പോർട്ട്. സുരേഷ് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന മുറിയിൽ തന്നെയാണ് മൃതദേഹം കണ്ടത്. മുറിക്ക് തൊട്ട് മുന്നിൽ വെച്ചായിരുന്നു അപകടം. മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. റോഡിൽ സുരേഷ് ഇടിയേറ്റ് വീഴുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയോടെ ഈ മുറിയിൽ നിന്ന് ദുർഗന്ധം വന്നു. തുടർന്നാണ് നാട്ടുകാർ ജനലിലൂടെ നോക്കിയത് അപ്പോഴാണ് മൃതദേഹം അഴുകിയ നിലയിൽ കാണുന്നത്. പോലീസ് എത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എന്തിനാണ് ഇദ്ദേഹത്തെ മുറിക്കുള്ളിൽ പൂട്ടിയിട്ട് പോയതെന്ന കാര്യത്തിൽ വ്യക്തതയില്ല. പോലീസ് വിശദമായി അന്വേഷണ നടത്തുകയാണ്.