31 in Thiruvananthapuram

കലക്കൻ മേക്കോവർ നടത്താൻ ഒരുങ്ങി ഐഫോൺ; ഈ മോഡൽ ഞെട്ടിക്കും, എത്തുന്നത് ഈ അസാധ്യ മാറ്റങ്ങളുമായി

Posted by: TV Next March 10, 2024 No Comments

ആപ്പിളിനെ കുറിച്ചും ഐഫോണിനെ കുറിച്ചുമുള്ള വാർത്തകൾ എത്ര കേട്ടാലും ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മതിയാവില്ല. സംഭവം ആൾക്ക് ഇത്തിരി വില കൂടുതലാണെങ്കിലും അതിനൊത്ത ആരാധകരും ഐഫോണിനുണ്ട് എന്നതാണ് വാസ്‌തവം. ഏതൊക്കെ മോഡലുകൾ വിപണിയിൽ എത്തിയാലും ഐഫോണിന്റെ ജനപ്രീതി ഒരു കോട്ടവും സംഭവിക്കാൻ ഇടയില്ല എന്നതിനെ ഉദാഹരണമാണ് ഐഫോൺ 15 സീരീസിന് ഉൾപ്പെടെ ലഭിച്ച സ്വീകാര്യത.

 

ഇപ്പോഴിതാ ആപ്പിളിന്റെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് വണ്ടറായ ഐഫോൺ 16നെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ സജീവമാകുന്ന വേളയിൽ അത് ഏറ്റെടുക്കുകയാണ് ഇന്ത്യൻ ആപ്പിൾ പ്രേമികൾ. ഈ വർഷം സെപ്റ്റംബർ മാസത്തോടെ അവതരിപ്പിക്കുമെന്ന് കരുതപ്പെടുന്ന ഐഫോൺ 16 സീരീസുമായി ബന്ധപ്പെട്ട ചില വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഫോണിൽ വമ്പൻ ഒരു മാറ്റത്തിനാണ് സാധ്യത.

ഹാൻഡ്‌സെറ്റിനെക്കുറിച്ചുള്ള മുൻ ലീക്കുകളും റിപ്പോർട്ടുകളും നിരവധി പ്രധാന സവിശേഷതകളും ചില ഡിസൈൻ മാറ്റങ്ങളും ഉണ്ടാവുമെന്ന സൂചനയാണ് മുന്നോട്ട് വച്ചത്. എന്നാൽ ഐഫോൺ 16 പ്രോയുടെ ചോർന്ന സിഎഡി റെൻഡറുകളെ കുറിച്ചാണ് ഒരു പുതിയ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഈ റെൻഡറുകൾ മോഡലിന്റെ ഡിസൈനിനെ കുറിച്ചുള്ള വിവരങ്ങളാണ് നൽകുന്നത്.

 

വരാനിരിക്കുന്ന ഐഫോൺ 16 ലൈനപ്പിൽ ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവ ഉൾപ്പെടാൻ സാധ്യതയുണ്ട്. 2023 സെപ്റ്റംബറിൽ ആപ്പിൾ അവതരിപ്പിച്ച ഐഫോൺ 15 സീരീസ് സ്‌മാർട്ട്‌ഫോണുകളുടെ പിൻഗാമിയായി ഇവ കണക്കാക്കപ്പെടുന്നു. കൂടാതെ ഇന്ത്യയിലെ ഏറ്റവും മുൻനിര ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ ഒന്ന് കൂടിയാണിത്.

 

പവർ ബട്ടണിന് താഴെ സ്ഥാപിച്ചിരിക്കുന്ന നിലയിൽ ഫോണിന്റെ വലതുവശത്ത് ഒരു പുതിയ ബട്ടൺ പ്രത്യക്ഷപ്പെടുമെന്ന പല ലീക്ക്ഡ് ചിത്രങ്ങളും സൂചിപ്പിക്കുന്നു. ഇത് ക്യാപ്‌ചർ ബട്ടണാണെന്ന് പറയപ്പെടുന്നു, അത് കപ്പാസിറ്റീവ് ടച്ച് ഉണ്ടായിരിക്കുകയും ഫോട്ടോ അല്ലെങ്കിൽ വീഡിയോ ക്യാപ്‌ചർ ട്രിഗറായി പ്രവർത്തിക്കുകയും ചെയ്യും. ഫോക്കസ്, സൂം ലെവലുകൾ ക്രമീകരിക്കാനും ഈ ബട്ടൺ ഉപയോക്താക്കളെ അനുവദിച്ചേക്കും.

ഐഫോൺ 16 പ്രോയിലെ ആക്ഷൻ ബട്ടൺ മുമ്പത്തെ ഐഫോൺ 15 പ്രോയിലേതിനേക്കാൾ വലുതായിരിക്കുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. ഹാൻഡ്‌സെറ്റിന് 149.6 എംഎം x 71.4 എംഎം x 8.4 എംഎം വലുപ്പമുണ്ടാകുമെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു, ഇത് പഴയ മോഡലിനേക്കാൾ അൽപം വലുപ്പമേറിയതാണ്. കനം കുറഞ്ഞ ബെസലുകളുള്ള 6.3 ഇഞ്ച് ഡിസ്‌പ്ലേ ഈ കരുത്തുറ്റ മോഡലിൽ ലഭിക്കുമെന്നും സൂചനയുണ്ട്.

 

കൂടാതെ, ഐഫോൺ 16 പ്രോയുടെ പിൻ ക്യാമറ മൊഡ്യൂൾ ഐഫോൺ 15 പ്രോയ്ക്ക് സമാനമായ ഡിസൈനുമായി എത്തുമെന്നും കരുതപ്പെടുന്നു. ചോർന്ന റെൻഡറുകളിൽ, മൊഡ്യൂളിൽ മൂന്ന് ക്യാമറ സെൻസറുകൾ, ഒരു ലിഡാർ മൊഡ്യൂൾ, ഒരു മൈക്രോഫോൺ, ഒരു ഫ്ലാഷ് യൂണിറ്റ് എന്നിവ കാണാം. 5x ടെട്രാപ്രിസം ടെലിഫോട്ടോ ക്യാമറയും 48 മെഗാപിക്‌സൽ അൾട്രാ വൈഡ് ക്യാമറയും ഇതിലുണ്ടാകുമെന്നാണ് പ്രതീക്ഷ. വലിയ 3,355mAh ബാറ്ററിയും ഈ ഫോണിനുണ്ട്.