ദുബായ്: അറബ് ലോകത്തെ ആദ്യത്തെ ആണവ വൈദ്യുതി നിലയത്തിൻ്റെ നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കി യു എ ഇ. ഇത് “സുപ്രധാന ചുവടുവെപ്പ്” എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് യു എ ഇ ആണവ നിലയത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അബുദാബിയിലെ ബറാക്ക ആണവോർജ്ജ പ്ലാൻ്റിലെ നാലാമത്തെയും അവസാനത്തെയും റിയാക്ടർ പ്രതിവർഷം 40 ടെറാവാട്ട്-മണിക്കൂർ വൈദ്യുതി ഉൽപ്പാദിപ്പിക്കുമെന്നാണ് സർക്കാർ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ (ഇഎൻഇസി) പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. വലിയ തോതില്‍ വൈദ്യതി ആവശ്യമുള്ള യു എ...