വേട്ടക്കരാനോടൊപ്പം തന്നെ ഇരയേയും കുറ്റക്കാരിയായി കാണണമെന്ന നിർദേശമാണ് ചിലർ മുന്നോട്ട് വെക്കുന്നതെന്ന് സംവിധായകന്‍ ആലപ്പി അഷ്റഫ്. ബോബി ചെമ്മണ്ണൂർ – ഹണിറോസ് വിഷയത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. അപമാനവും അധിക്ഷേപവും അതിര് കടന്നപ്പോള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ പണത്തിന്റെ ഹുങ്കില്‍ വെല്ലുവിളിയോടെ അയാള്‍ അത് തള്ളിക്കളയുകയാണ് ഉണ്ടായതെന്നും . സങ്കടകരമായ ഹണി റോസിന്റെ പോസ്റ്റ് കണ്ടപ്പോഴെങ്കിലും അവളെ വിളിച്ച് ഒരു സോറി പറഞ്ഞിരുന്നെങ്കില്‍ ഇന്ന് കാക്കനാട് ജയിലില്‍ പോയി കിടക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല. തന്റെ കയ്യിലുള്ള കോടികളുടെ...