തിരുവനന്തപുരം: എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾക്ക് പുറമേ 12 ജില്ലകളിൽ ആരോഗ്യ വകുപ്പിന് കീഴിൽ നിലവിൽ സ്ട്രോക്ക് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. മലപ്പുറം, വയനാട് ജില്ലകളിൽ ഈ വർഷം തന്നെ സ്ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്ട്രോക്ക് ബാധിച്ചവർക്ക് ഗുണനിലവാരമുള്ള തുടർജീവിതം ഉറപ്പാക്കുന്നതിനായി ശാസ്ത്രീയവും സമയബന്ധിതവുമായ ചികിത്സ നൽകുന്നതിനുള്ള മികച്ച ആരോഗ്യ സംവിധാനങ്ങളാണ് ഏർപ്പെടുത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന മിഷൻ...
നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിനും ആരോഗ്യത്തോടെ സജീവമായി തുടരുന്നതിനും ആരോഗ്യകരമായ ഭക്ഷണക്രമം ആവശ്യമാണ്. എന്നാല്‍ ശരിയായ ഭക്ഷണം കഴിക്കുന്നത് മാത്രം ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കില്ല. അതിനായി ശരിയായ സമയത്ത് ഭക്ഷണം കഴിക്കേണ്ടതും പ്രധാനമാണ്. ഫിറ്റ്‌നസ്സ് കാത്തുസൂക്ഷിക്കുന്നവര്‍ പലരും അതിനാല്‍ രാത്രി 7 മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നത് ശീലമാക്കിയവരാണ്. രാത്രി 7 മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നത് ശരീരം മൊത്തത്തില്‍ ഒന്നു മാറാന്‍ സഹായിക്കും. ലോകമെമ്പാടുമുള്ള പോഷകാഹാര വിദഗ്ധരും രാത്രി വൈകിയുള്ള ഭക്ഷണത്തെ എതിര്‍ക്കുന്നു. ഇവരെല്ലാം ശരിവയ്ക്കുന്നതും...