Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
ലാലേട്ടന്റെ അച്ഛന് അപകടം പറ്റിയപ്പോൾ ചോദിച്ചത് മറക്കാനാവില്ല, മമ്മൂക്ക ചിത്രത്തിനിടെ മുരളിയേട്ടൻ പിണങ്ങി"
മലയാളം

ലാലേട്ടന്റെ അച്ഛന് അപകടം പറ്റിയപ്പോൾ ചോദിച്ചത് മറക്കാനാവില്ല, മമ്മൂക്ക ചിത്രത്തിനിടെ മുരളിയേട്ടൻ പിണങ്ങി"

May 06, 2026
0 min read

മലയാള സിനിമയിലെ സൂപ്പർതാരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരും ഒട്ടേറെ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്‌. പൊതുവെ ഈഗോ പോലെയുള്ള കാര്യങ്ങൾക്ക് വലിയ പ്രാധാന്യമുള്ള ഇൻഡസ്ട്രി മലയാളമെന്നാണ് പറയാറുള്ളത്. ഇപ്പോഴിതാ ഇതിനെ ശരിവയ്ക്കുകയാണ് സംവിധായകൻ ശ്രീകണ്ഠൻ വെഞ്ഞാറമൂട്. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.


മലയാളത്തിൽ അങ്ങനെ നടൻമാരുടെ കോംപ്ലക്‌സ് കൊണ്ടുള്ള പ്രശ്‌നങ്ങൾ ഒക്കെ കുറവാണ്, ഇല്ലെന്ന് തന്നെ പറയാം. ഈക്വൽ സ്‌റ്റാറുകളായ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്നത് കണ്ടിട്ടില്ലേ. അതൊക്കെ എപ്പോഴും ഇവിടെ സംഭവിക്കാറുണ്ട്. അങ്ങനെയൊരു സംഭവം പറയാൻ പറഞ്ഞാൽ, ആയിരം നാവുള്ള അനന്തൻ എന്നൊരു സിനിമയുണ്ട്, മമ്മൂക്കയും മുരളിയേട്ടനും ഒരുമിച്ച് ചെയ്‌ത സിനിമയായിരുന്നു അത്. രണ്ടുപേരും ഭയങ്കര ഗംഭീര നടന്മാരാണ്.

അവര് തമ്മിൽ പ്രശ്‌നം ഒന്നുമില്ല, ഇനി ഉള്ളിൽ ചിലപ്പോൾ എന്തെങ്കിലും ഉണ്ടോ എന്ന് നമുക്ക് അറിയുകയുമില്ല. പക്ഷേ ആയിരം നാവുള്ള അനന്തൻ എന്ന സിനിമയുടെ ഇടയിൽ ഒരു പ്രശ്‌നം ഉണ്ടായി.സ്വാഭാവികമായും അസോസിയേറ്റ് ഡയറക്ടെഴ്‌സിന്റെ കൈയിൽ നിന്ന് മമ്മൂക്ക ഒരു പ്രാധാന്യം കിട്ടുമല്ലോ. അതിപ്പോൾ എന്തായാലും ഉണ്ടാവും. ലോകത്ത് വിജയിക്കുന്നവരോട് ആയിരിക്കും സമൂഹം ഉണ്ടാവുക. പരാജയപ്പെട്ടവരെ അങ്ങനെ ആരും ശ്രദ്ധിക്കാറില്ല. ഈ ഒരു സിനിമയിൽ മമ്മൂക്കയ്ക്ക് ഒരു പ്രാധാന്യം കിട്ടുകയും ഡയലോഗ് പ്രോംപ്റ്റ് ചെയ്‌തപ്പോൾ മുരളിയേട്ടൻ കേട്ടില്ല. അപ്പോൾ കേൾക്കാത്തത് കൊണ്ട് ഉറച്ച് പറഞ്ഞൂടെ ജോർജേ എന്ന് പറഞ്ഞു, അപ്പോൾ ജോർജേട്ടൻ പറഞ്ഞു ഞാൻ പറഞ്ഞിട്ടുണ്ട് മുരളിയേട്ടൻ കേൾക്കാഞ്ഞിട്ടാണെന്ന്. അങ്ങനെ അവിടെയൊരു ചെറിയ ക്ലാഷ് ഉണ്ടായി. പിന്നെയത് ഭയങ്കര പ്രശ്‌നമായി ഷൂട്ടിംഗ് നിർത്തിവച്ചു


മുരളിയേട്ടൻ ഭയങ്കരമായി ചൂടായി, ഇനി ജോർജിനെ മാറ്റാതെ പടത്തിൽ ഇനി ഞാൻ അഭിനയിക്കില്ലെന്ന് പറഞ്ഞു. പിന്നെ മമ്മൂക്ക സോപ്പിട്ട്, അത് വിട് മുരളി എന്നൊക്കെ പറഞ്ഞു. അങ്ങനെ ജോർജേട്ടനെ പ്രോംപ്റ്റിങ് നിന്ന് മാറ്റിയപ്പോഴാണ് ഞാൻ അവിടേക്ക് എത്തുന്നത്. ആയിരം നാവുള്ള അനന്തനിൽ ആയിരുന്നു ആദ്യമായി ഞാൻ വന്നത്. ജോർജേട്ടൻ അവിടെ തന്നെ ഉണ്ട്, മുരളി ചേട്ടൻ ഉള്ള സീൻ വരുമ്പോൾ ഞാൻ പ്രോംപ്റ്റ് ചെയ്യുമെന്ന് മാത്രം. അങ്ങനെ ചില പിടിവാശികൾ ഉണ്ട്, മുരളിയേട്ടൻ ഒരു ശുദ്ധനായ മനുഷ്യനാണ്. എങ്കിലും ചില ബാലിശമായ പിടിവാശികൾ അദ്ദേഹത്തിനുണ്ട്. മുരളിയേട്ടൻ വിട്ടുവീഴ്‌ച ഇല്ലായ്‌മയുടെ, മനോഭാവം ഉള്ള ആളായിരുന്നു. നല്ല ശുദ്ധനായ മനുഷ്യനാണ്, സത്യത്തിൽ മലയാള സിനിമയിൽ എനിക്ക് ഏറ്റവും അടുപ്പമുള്ള ആളായിരുന്നു മുരളിയേട്ടൻ. പേടിയോടെ ഒരു നടനെയും എനിക്ക് നോക്കി കാണേണ്ടി വന്നിട്ടില്ല. മിസ്‌റ്റർ ബ്രഹ്മചാരി എന്ന പടം വലിയൊരു അനുഭവമായിരുന്നു. ആ പടം നടക്കുമ്പോഴാണ് ലാലേട്ടന്റെ അച്ഛനൊരു ആക്‌സിഡന്റ് ഉണ്ടാവുന്നത്, തിരുവനന്തപുരത്ത് വച്ച്. ലോകായുക്തയിൽ പോവുന്ന വഴിയിലാണ് അന്ന് അപകടം ഉണ്ടായത്. അന്നും ഇന്നും ലാലേട്ടൻ പറഞ്ഞാൽ മലയാള സിനിമയിൽ മറുവാക്കില്ല. പക്ഷേ അന്നെനിക്ക് ലാലേട്ടനോട് ബഹുമാനം തോന്നിയ സംഭവം ഉണ്ടായി. നമുക്ക് ഒന്നും ചിന്തിക്കാൻ കഴിയാത്ത രീതിയാണ്. അച്ഛൻ വീണിട്ട് തല അടിച്ചിരുന്നു. അപ്പോൾ ലാലേട്ടൻ എന്നെ വിളിച്ചു പറഞ്ഞത്, എനിക്കൊരു രണ്ട് ദിവസം വേണം അച്ഛൻ വയ്യാതെ കിടക്കുകയാണ് പോവണമെന്ന്. അതൊന്ന് റീചാർട്ട് ചെയ്യാൻ കഴിയുമോ എന്നാണ് ചോദിച്ചത്. ഈ സംഭവം മണി സാറിനെയോ തുളസീദാസ് സാറിനെയോ വിളിച്ചു പറയാവുന്നതാണ്

ഷൂട്ട് നിർത്തണം എന്ന് പറയാൻ പോലും കഴിവുള്ള നടനാണ് അദ്ദേഹം. എന്നിട്ടാണ് വെറുമൊരു അസോസിയേറ്റ് ആയ, ഒരു തീരുമാനം എടുക്കാൻ പോലും കഴിവില്ലാത്ത എന്നോട് രണ്ട് ദിവസത്തെ കാര്യം ചോദിക്കുന്നത്. എന്റെ ജീവിതത്തിൽ ഇങ്ങനെ ഉണ്ടായിട്ടില്ല. നമുക്കൊക്കെ ചിന്തിക്കാൻ കഴിയാത്ത കാര്യമാണ്. അത് ഇന്നും എന്റെ മനസിൽ ഇങ്ങനെ കിടക്കുന്നുണ്ട്.