Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
'തന്റെ കരിയർ തകർക്കാൻ ചില അദൃശ്യ ശക്തികൾ ശ്രമിച്ചു'; ധ്രുവനച്ചത്തിരം വിവാദത്തിൽ ഗൗതം മേനോൻ
മലയാളം

'തന്റെ കരിയർ തകർക്കാൻ ചില അദൃശ്യ ശക്തികൾ ശ്രമിച്ചു'; ധ്രുവനച്ചത്തിരം വിവാദത്തിൽ ഗൗതം മേനോൻ

May 05, 2026
1 min read

തമിഴിലെ മുൻനിര സംവിധായകൻ ഗൗതം വാസുദേവ് മേനോൻ തന്റെ കരിയർ തകർക്കാൻ ചില അദൃശ്യ ശക്തികൾ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. തന്റെ ദീർഘകാല സ്വപ്‌നചിത്രമായ 'ധ്രുവനച്ചത്തിരം' റിലീസ് തടയാൻ കരുതിക്കൂട്ടിയുള്ള ശ്രമങ്ങൾ നടന്നുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ആരാധകർ ഏറെക്കാലമായി കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഭാവിയിൽ നിർണായകമാവുന്ന കോടതി ഇടപെടൽ അടുത്തിടെ ഉണ്ടായിരുന്നു.


വർഷങ്ങളായി നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്കും കടബാധ്യതകൾക്കും ശേഷം, മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം ചിത്രത്തിന് റിലീസ് അനുമതി നൽകിയിരുന്നു. സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന കർശന നിബന്ധനകളോടെയാണ് കോടതി അനുമതി നൽകിയത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ ഗൗതം മേനോൻ തുറന്നടിച്ചത്.


2013-ൽ സൂര്യയെ നായകനാക്കി ആരംഭിച്ച ഈ പ്രോജക്റ്റ് പിന്നീട് നിലച്ചുപോയിരുന്നു. പിന്നീട് 2016-ൽ വിക്രമിനെ പ്രധാന കഥാപാത്രമായി അവതരിപ്പിച്ച് ചിത്രം വീണ്ടും പുനരാരംഭിച്ചു. എന്നാൽ നിർമ്മാതാക്കളുടെ പിന്മാറ്റം, സാമ്പത്തിക പ്രശ്‌നങ്ങൾ, നിയമ വ്യവഹാരങ്ങൾ എന്നിവ കാരണം ചിത്രത്തിന്റെ തുടർ പ്രവർത്തനങ്ങൾ വീണ്ടും വീണ്ടും തടസപ്പെട്ടു. 2017 മുതൽ 2023 വരെ ചിത്രീകരണം നടന്നെങ്കിലും കടബാധ്യതകൾ വർധിക്കുകയും നിർമ്മാണം പ്രതിസന്ധിയിലാകുകയും ചെയ്യുകയായിരുന്നു. ഒടുവിൽ 2024 മുതൽ 2026 വരെ നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഹൈക്കോടതി ഇടപെട്ട് ചിത്രത്തിന് ഇപ്പോൾ റിലീസ് അനുമതി നൽകിയിരിക്കുന്നത്. ഗൗതം മേനോന്റെ ആരോപണങ്ങൾ പ്രകാരം, ചില സംഘങ്ങൾ സിനിമ തിയേറ്ററുകളിൽ എത്തുന്നത് തടയാൻ ശ്രമിച്ചു. റിലീസിന് മുൻപ് പണം ആവശ്യപ്പെട്ട് കടക്കാർ കോടതിയെ സമീപിക്കുകയും ചെയ്‌തിരുന്നു. ഈ പ്രശ്‌നങ്ങൾ സാധാരണ സാമ്പത്തിക തർക്കങ്ങളെക്കാൾ ഗുരുതരമായിരുന്നുവെന്നും, തന്റെ ഭാവിയെ തന്നെ ബാധിച്ചുവെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.