25 in Thiruvananthapuram

അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ മുഖ്യപ്രതി പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് 13 വര്‍ഷം

10 months ago
TV Next
114

കൊച്ചി: മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളെജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ ഒന്നാം പ്രതിയായ സവാദാണ് അറസ്റ്റിലായത്. ടി.ജെ ജോസഫിന്റെ കൈപ്പത്തി മഴു ഉപയോഗിച്ച് വെട്ടിമാറ്റിയത് സവാദായിരുന്നു. 13 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന സവാദിനെ കണ്ണൂരില്‍നിന്നാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.

ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യംചെയ്തുവരുകയാണ്. ഇതിനുശേഷം കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. പേപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു പിടിയിലായ സവാദ്.

നേരത്തെ കേസില്‍ മറ്റു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കുകയും ഇതില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി കോടതി വിധിപറയുകയും ചെയ്തിരുന്നു. പല പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷയും ലഭിച്ചിരുന്നു. എന്നാല്‍, കേസിലെ ഒന്നാം പ്രതിയെ പിടികൂടാന്‍ കഴിയാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സവാദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ച് 2010 ജൂലായിലാണ് പ്രതികള്‍ ടി.ജെ ജോസഫിനെ ക്രൂരമായി ആക്രമിച്ചത്. ഇതിനുപിന്നാലെ ഒളിവില്‍പോയ സവാദിനെ കണ്ടെത്താന്‍ എന്‍ഐഎ വിപുലമായ അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലംകണ്ടിരുന്നില്ല.

Leave a Reply