ചെന്നൈ: ചെന്നൈയിലെ ജനജീവിതം ദുസ്സഹമാക്കി ശക്തമായ മഴ. കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായി. എന്നാൽ ഇനിയും മഴ കൂടുതൽ ശക്തമാകും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. . ഇത്തവണത്തെ മഴ ബാധിക്കപ്പെട്ടവരിൽ തമിഴകത്തിന്റെ സൂപ്പർ താരം രജനീകാന്തും ഉണ്ട്. രജനീകാന്തിന്റെ പോയസ് ഗാർഡനിലെ വസതി വെള്ളക്കെട്ടിൽ മുങ്ങിയ നിലയിലാണ്. സമൂഹ മാധ്യമങ്ങളിൽ ഇതിന്റെ വീഡിയോകളും ചിത്രങ്ങളും വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ചെന്നൈ പൊയസ് ഗാർഡനിൽ സ്ഥിതി ചെയ്യുന്ന രജനിയുടെ ഔദ്യോഗിക വസതിയെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. രജനീകാന്തിന്...