ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കൽ പഠനത്തിനായി വിട്ട് നൽകും. എയിംസിനാണ് മൃതദേഹം വിട്ടു നൽകുക എന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിൽ അദ്ദേഹത്തിന്റെ മൃതദേഹം ഡൽഹി എയിംസിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇന്നും നാളെയും മൃതദേഹം അവിടെ തന്നെ സൂക്ഷിക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്. മറ്റന്നാൾ എകെജി ഭവനിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. നിലവിൽ ജനറൽ സെക്രട്ടറി പദവി വഹിച്ചിരുന്ന വ്യക്തി ആയതിനാൽ തന്നെ യെച്ചൂരിയുടെ മരണത്തിൽ നിരവധി നേതാക്കളാണ് അനുശോചനവുമായി...