പാലക്കാട്: കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും വിഷയത്തിൽ രണ്ട് തട്ടിലാണെന്നാണ് ഇവരുടെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്. സുധാകരൻ അൻവറിനെ തള്ളാതെ പ്രതികരിച്ചപ്പോൾ കടുത്ത ഭാഷയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം. അൻവറിനെ ഇനിയും നിർബന്ധിക്കേണ്ട എന്ന പ്രതിപക്ഷ നേതാവ് സംസാരിച്ചത്. അൻവറിന്റെ ഒരു ഉപാധിയും അംഗീകരിക്കാൻ കഴിയില്ലെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് തുറന്നടിച്ചു. പിവി അൻവറിന് സൗകര്യം ഉണ്ടെങ്കിൽ സ്ഥാനാർത്ഥികളെ പിൻവലിക്കാം. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പിൻവലിച്ച് തന്റെ സ്ഥാനാർത്ഥിക്ക്...