28 in Thiruvananthapuram

PAKISTAN

പാകിസ്ഥാനില്‍ ബോംബ് സ്ഫോടനത്തില്‍ 21 പേർ കൊല്ലപ്പെട്ടു:

ഇസ്ലാമാബാദ്: പാകിസ്താനില്‍ ബോംബ് സ്ഫോടനത്തില്‍ ഇരുപതിലേറെ പേർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലെ റെയിൽവേ സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായിരിക്കുന്നത്. ഇതുവരെ 21 പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 46 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടേയും സ്ഥിതി ഗുരുതരമാണെന്നും  റിപ്പോർട്ട് ചെയ്യുന്നു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ തന്നെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനാണ് ക്വറ്റ. പെഷവാറിലേക്ക് സർവ്വീസ് നടത്തുന്ന ജാഫർ എക്സ്പ്രസ് യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് സ്ഫോടനമുണ്ടായത്. ജാഫർ എക്സ്പ്രസിലേക്ക് കയറാനായി നിരവധി യാത്രക്കാർ പ്ലാറ്റ്ഫോമില്‍ തടിച്ചുകൂടി നില്‍ക്കെയാണ്...