ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തികളില്‍ ഒരാളാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ മുകേഷ് അംബാനി. ലോകത്തെ തന്നെ ഏറ്റവും സമ്പന്നരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. ഫോബ്സിന്റെ തത്സമയ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം മുകേഷ് അംബാനിയുടെ ആസ്തി 105.1 ബില്യണ്‍ ഡോളറാണ്. അതായത് ഏകദേശം 88,42,46,94,32,210 രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ഇപ്പോഴിതാ ഇക്കഴിഞ്ഞ ഉത്സവ സീസണില്‍ മറ്റാരേക്കാളും ലാഭം കൊയ്തത് മുകേഷ് അംബാനിയാണ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഉത്സവ സീസണില്‍ ഓഹരി വിപണിയില്‍ 15,393.45 കോടി രൂപയുടെ വരുമാനമാണ്...