കൊച്ചി:കപ്പല്‍ യാത്രയെന്ന ഗള്‍ഫ് പ്രവാസികളുടെ സ്വപ്നം ഉടന്‍ തന്നെ യാഥാർത്ഥ്യമാകുമെന്നാണ് ഏറ്റവും അവസാനമായി പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കൊച്ചിയില്‍ നിന്നും ദുബായിലേക്ക് സർവീസ് നടത്തുന്നതിനായി ഒരു സ്വകാര്യ കമ്പനിയെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. സർവ്വീസിനായി അനുയോജ്യമായ കപ്പല്‍ കണ്ടെത്താനുള്ള അന്വേഷണം സ്വകാര്യ കമ്പനി തുടങ്ങി കഴിഞ്ഞു വിമാനടിക്കറ്റ് നിരക്കിലെ വർധനവ് പ്രവാസികളെ സംബന്ധിച്ച് എക്കാലത്തും ആശങ്കയ്ക്ക് ഇടയാക്കുന്ന കാര്യമാണ്. സീസണില്‍ രണ്ടും മൂന്നും മടങ്ങുമൊക്കെയാണ് ടിക്കറ്റിലെ വർധനവ്. ടിക്കറ്റ് നിരക്കിലെ ഈ വർധനവ് സാധാരണക്കാരായ ഗള്‍ഫ് പ്രവാസികളെയാണ്...