തിരുവനന്തപുരം: കേരള സർവകലാശാലയിലെ സെനറ്റ് തിരഞ്ഞെടുപ്പ് റദ്ദാക്കി. തിരഞ്ഞെടുപ്പിനെ ചൊല്ലി എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതോടെയാണ് തീരുമാനം. ക്രമക്കേട് ആരോപിച്ചു കൊണ്ടാണ് രണ്ട് കൂട്ടരും തമ്മിൽ പരസ്‌പരം ഏറ്റുമുട്ടിയത്. വൻ സംഘർഷത്തിനാണ് സെനറ്റ് ഹാൾ സാക്ഷ്യം വഹിച്ചത്. സുരക്ഷ ഒരുക്കാൻ വൻ പോലീസ് പട തന്നെ ഇവിടെ ഉണ്ടായിരുന്നിട്ടും സാഹചര്യം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല. രജിസ്ട്രാറുടെ സഹായത്തോടെ കെഎസ്‌യു പ്രവർത്തകർ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നായിരുന്നു എസ്എഫ്ഐയുടെ പ്രധാന ആരോപണം. ഇത് ചൂണ്ടിക്കാട്ടി അവർ നടത്തിയ പ്രതിഷേധത്തിനിടെയാണ് പ്രവര്‍ത്തകര്‍...