28 in Thiruvananthapuram

K S E B

സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതും ലൈംഗികാതിക്രമം: കേരള ഹൈക്കോടതി

കൊച്ചി: സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് മോശമായ രീതിയില്‍ സംസാരിക്കുന്നത് ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുമെന്ന് കേരള ഹൈക്കോടതി. സഹപ്രവർത്തക നല്‍കിയ ലൈംഗികാതിക്ര പരാതി റദ്ദാക്കണമെന്ന പ്രതിയുടെ അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കെ എസ് ഇ ബി യിൽ ഉദ്യോഗസ്ഥനായിരുന്ന ആർ രാമചന്ദ്രൻ നായരുടെ ഹർജിയാണ് കോടതി തള്ളിയത്. ശരീഘടന മികച്ചതാണെന്ന് പറയുകയും ഫോണിൽ ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചതിനുമായിരുന്നു ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി ആർ രാമചന്ദ്രന്‍ നായർക്കെതിരെ പൊലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) സെക്ഷൻ...