25 രാഷ്ട്രങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ലുലു ഗ്രൂപ്പിന്റെ വ്യവസായ ശൃംഖലയില്‍ 75000 ത്തോളം ആളുകളാണ് ജോലി ചെയ്യുന്നത്. മലയാളികള്‍ക്ക് തങ്ങളുടെ റിക്രൂട്ട്മെന്റില്‍ ലുലു ഗ്രൂപ്പ് പ്രത്യേക പരിഗണന നല്‍കാറുണ്ട്. അടുത്തിടേയായി കേരളത്തിലേയും വിദേശത്തേയും ഒഴിവുകളിലേക്കായി ലുലു നിരവധി റിക്രൂട്ട്മെന്റുകളും നടത്തിയിരുന്നു. സാധാരണയായി ലുലു ഗ്രൂപ്പ് റിക്രൂട്ട്മെന്റ് നടത്തുമ്പോള്‍ ഒരോ ഒഴിവുകളിലേക്കുമുള്ള കൃത്യമായ പ്രായപരിധി വെക്കാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ലുലുവിന്റെ റിക്രൂട്ട്മെന്റിനായി എത്തിയ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളില്‍ ഒരാള്‍ എഴുപത് കാരനായ റഷീദായിരുന്നു. ജോലിക്കായി ശ്രമിക്കുന്നതില്‍ ജോലി...