28 in Thiruvananthapuram

jeruslam

പ്രതിരോധ മന്ത്രി ഗാലന്റിനെ പുറത്താക്കി നെതന്യാഹു, ഗാസയില്‍ അഭിപ്രായഭിന്നത; പകരക്കാരന്‍ കട്‌സ് …

ജറൂസലേം: ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റിനെ പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയിലെ യുദ്ധത്തില്‍ ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ പരസ്യമായിരുന്നു. ഇതേ തുടര്‍ന്നാണ് ഗാലന്റിനെ പുറത്താക്കിയത്. മുന്‍ നയതന്ത്രജ്ഞനായ ഇസ്രായേല്‍ കട്‌സിനെയാണ് പകരക്കാരനായി നിയമിച്ചത്. ഗാലന്റിനെ പുറത്താക്കാനുള്ള നീക്കം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഹിസ്ബുല്ലയുമായുള്ള ഇസ്രായേലിന്റെ യുദ്ധത്തില്‍ ഗാല്ലന്റ് തീവ്ര നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചത്. എന്നാല്‍ അടുത്തിടെ ഗാസയില്‍ വെടിനിര്‍ത്തലിനും ബന്ദികളെ വിട്ടയക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ആഹ്വാനം ചെയ്തിരുന്നു. ഗാലന്റിന്റെ നിലപാടുകള്‍ പലപ്പോഴും നെതന്യാഹുവിന്റെ നിലപാടിന് എതിരായിരുന്നു....