കൊച്ചി: നടിയുടെ പീഡനപരാതിയിൽ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. ഹൈക്കോടതിയാണ് നടന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരം മ്യൂസിയം പോലീസ് എടുത്ത കേസിലാണ് നടന്റെ അപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതോടെ സിദ്ദിഖിനെ അറസ്‌റ്റ് ചെയ്യാനുള്ള സാധ്യതയാണ് തെളിയുന്നത്. കേസിൽ താൻ നിരപരാധി ആണെന്നായിരുന്നു സിദ്ദിഖ് ഹൈക്കോടതിയിൽ വാദിച്ചത്. അതിനാൽ തനിക്ക് ജാമ്യം നൽകണമെന്നും നടൻ ആവശ്യപ്പെട്ടു. എന്നാൽ സാഹചര്യത്തെളിവുകൾ ഉൾപ്പെടെ പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. ജസ്‌റ്റിസ് ഡിഎസ് ഡയസാണ് സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ...
കൊച്ചി: ഹേമ കമ്മിറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ തുല്യവും സുരക്ഷിതവുമായ തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമിക്കുന്നതിന് സിനിമാ പെരുമാറ്റച്ചട്ടവുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമ കളക്ടീവ്. സിനിമയിലെ എല്ലാവരും ഇതിൽ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ഡബ്ല്യൂ സി സി പറഞ്ഞു. പുതിയ നിർദ്ദേശങ്ങളോടെ തങ്ങൾ ഇന്ന് ഒരു പരമ്പര ആരംഭിക്കുകയാണെന്നും ഇൻഡസ്‌ട്രിയിലെ എല്ലാ അംഗങ്ങളും, തൊഴിൽ സംഘടനകളും തുറന്ന മനസ്സോടെ, ഐക്യദാർഢ്യത്തോടെ ഇതിൽ പങ്കുചേരുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ...