സംവിധായകൻ ബാലചന്ദ്രമേനോനെതിരെ ഡിജിപിക്ക് പരാതി നൽകി നടി. ലൈംഗിക പീഡനം ആരോപിച്ചാണ് പരാതി. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സിനിമയുടെ ഷൂട്ടിങ്ങിനിടെ ലൈംഗികാതിക്രമം നടത്തിയെന്നും ഭയം കൊണ്ടാണ് ഇത്രയും നാൾ പുറത്തുപറയാതിരുന്നതെന്നുമാണ് പരാതിയിൽ പറയുന്നത്. നേരത്തേ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു തുടങ്ങിയവർക്കെതിരെ പരാതി നൽകിയ ആലുവ സ്വദേശിയായ നടി തന്നെയാണ് പോലീസിനെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവർ യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ ബാലചന്ദ്രമേനോനെതിരെ ആരോപണം ഉയർത്തിയിരുന്നു. സോഷ്യൽ മീഡിയയിലും ഇത് സംബന്ധിച്ച് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ്...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാർ നിഷ്ക്രിയത്വം കാണിച്ചു എന്നാണ് കോടതി പറഞ്ഞത്. 2021 ൽ റിപ്പോർട്ട് ഡി ജി പിക്ക് കൈമാറിയിട്ടും എന്ത് കൊണ്ടാണ് നടപടി എടുക്കാതിരുന്നത് എന്ന് കോടതി ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറാനും കോടതി നിർദ്ദേശിച്ചു. ബലാത്സംഗത്തിനും പോക്സോ കേസിനും നടപടിയെടുക്കാനുള്ള വസ്തുകൾ റിപ്പോർട്ടിലുണ്ടെന്ന് നിരീക്ഷിച്ച കോടതി, നടപടി എടുത്തില്ലെന്നത് ആശ്ചര്യമാണെന്നും അഭിപ്രായപ്പെട്ടു. മൂന്ന് വർഷം സർക്കാർ നടപടിയെടുത്തില്ല...