പോഷക സമൃദ്ധമാണ് ചിയ വിത്തുകൾ. ഇവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ഫൈബർ തുടങ്ങളിയ പോഷങ്ങളെല്ലാം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ കൂടാതെ കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ ധാതുക്കളാലും സമ്പന്നമാണ് ചിയ. 100 ഗ്രാം ചിയ വിത്തിൽ 16 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 42 ഗ്രാം ആണ് ഡയറ്ററി ഫൈബറിന്റെ അളവ്. ഇതുകൊണ്ടൊക്കെ തന്നെ തടി കുറക്കാൻ വളരെ ഉത്തമമാണ് ഇവ. പലപ്പോഴും ചിയ വിത്തുകൾ ഓട്സിനൊപ്പം...