കാസർഗോഡ്: നീലേശ്വരം വെടിക്കെട്ടപകടത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ചെറുവത്തൂർ സ്വദേശിയായ ഷിബിൻരാജാണ് മരണപ്പെട്ടത്. പത്തൊമ്പത് വയസുകാരനായ ഷിബിൻരാജിന് അപകടത്തിൽ സാരമായ പരിക്കേറ്റിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്‌ച അർധരാത്രിയോടെയായിരുന്നു യുവാവിന്റെ അന്ത്യം. അപകടത്തിൽ മരണപെട്ടവരുടെ എണ്ണം നാലായി ഉയർന്നു. നീലേശ്വരം വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ രണ്ട് പേർ കൂടി ഞായറാഴ്‌ച മരണപ്പെട്ടിരുന്നു. കിനാനൂര്‍ സ്വദേശി രതീഷ്, നീലേശ്വരം സ്വദേശി ബിജു എന്നിവർക്കാണ് കഴിഞ്ഞ ദിവസം ജീവൻ നഷ്‌ടമായത്. നേരത്തെ ചോയ്യങ്കോട്...