തിരുവനന്തപുരം: സമീപകാലത്തായി സംസ്ഥാന രാഷ്ട്രീയത്തിൽ ഉയർന്നുവന്ന വിവാദങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയ എഡിജിപി എംആർ അജിത്കുമാർ-ആർഎസ്എസ് കൂടിക്കാഴ്‌ച ഉൾപ്പെടെയുള്ള വിഷയങ്ങൾ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം ആർഎസ്എസിനെ നേരിട്ട് ജീവൻ നഷ്‌ടമായ പാർട്ടിയാണ് സിപിഎം എന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളെ ഉൾപ്പെടെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത്. കൂടാതെ ബാബരി മസ്‌ജിദ്, തലശ്ശേരി കലാപം എന്നീ പഴയകാല...
തിരുവനന്തപുരം: ഇപി ജയരാജനെ എല്‍ ഡി എഫ് കണ്‍വീനർ സ്ഥാനത്ത് നിന്നും നീക്കി. പദവി ഒഴിയാനുള്ള താല്‍പര്യം അദ്ദേഹം പാർട്ടിയെ അറിയിച്ചിരുന്നു. ഇന്ന് ചേരുന്ന സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ അദ്ദേഹം കണ്ണൂരിലെ വീട്ടിലേക്ക് പോയതോടെ തന്നെ ഇപി ജയരാജനെതിരെ നടപടി ഉണ്ടാകുമെന്ന സൂചന ശക്തമായിരുന്നു. ഇപി ജയരാജന്‍ സ്വയം രാജി സന്നദ്ധത അറിയിച്ചുവെന്ന വാർത്തയായിരുന്നു ആദ്യം പുറത്ത് വന്നത്. എന്നാല്‍ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ സ്ഥിരീകരിക്കുന്നത്. മുതിർന്ന ബി ജെ പി നേതാവ്...