തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദീഖിന് കുരുക്ക് മുറുകുന്നു. സിദ്ദീഖിന് എതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട് എന്നാണ് അന്വേഷണ സംഘം പറയുന്നത്. യുവനടിയാണ് സിദ്ദീഖിനെതിരെ പരാതി നല്‍കിയത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡീപ്പിച്ചു എന്നാണ് നടിയുടെ പരാതി. നടി നേരത്തെ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെ വിശദമായ മൊഴി നല്‍കിയിരുന്നു. ഈ മൊഴി സാധൂകരിക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി വരുന്നതിന് പിന്നാലെ തുടര്‍നടപടികളും കുറ്റപത്രവും നല്‍കിയേക്കും...