കൊച്ചി; നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രാവിലെ തന്നെ ജാമ്യം അനുവദിക്കുമെന്ന് വാക്കാൽ കോടതി വ്യക്തമാക്കിയിരുന്നു. 3.30യ്ക്കാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഉപാധികളോടെയാണ് ജാമ്യം നൽകിയത്. അന്വേഷണത്തോട് പൂർണമായി സഹകരിക്കണമെന്ന് ബോബി ചെമ്മണ്ണൂരിനോട് കോടതി നിർദേശിച്ചു. ബോബി ഷെയിമിങ് സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയില്ലെന്നും മറ്റൊരാളുടെ ശരീരത്തെ കുറിച്ച് മോശം പരാമർശം നടത്തുന്നത് ശരിയായ കാര്യമല്ലെന്നും കോടതി നിരീക്ഷിച്ചു. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ശക്തമായ വാദപ്രതിവാദങ്ങളാണ് ഇന്ന്...
വേട്ടക്കരാനോടൊപ്പം തന്നെ ഇരയേയും കുറ്റക്കാരിയായി കാണണമെന്ന നിർദേശമാണ് ചിലർ മുന്നോട്ട് വെക്കുന്നതെന്ന് സംവിധായകന്‍ ആലപ്പി അഷ്റഫ്. ബോബി ചെമ്മണ്ണൂർ – ഹണിറോസ് വിഷയത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. അപമാനവും അധിക്ഷേപവും അതിര് കടന്നപ്പോള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ പണത്തിന്റെ ഹുങ്കില്‍ വെല്ലുവിളിയോടെ അയാള്‍ അത് തള്ളിക്കളയുകയാണ് ഉണ്ടായതെന്നും . സങ്കടകരമായ ഹണി റോസിന്റെ പോസ്റ്റ് കണ്ടപ്പോഴെങ്കിലും അവളെ വിളിച്ച് ഒരു സോറി പറഞ്ഞിരുന്നെങ്കില്‍ ഇന്ന് കാക്കനാട് ജയിലില്‍ പോയി കിടക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല. തന്റെ കയ്യിലുള്ള കോടികളുടെ...
കൊച്ചി: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി 11.30 ഓടെ ബോബിയുടെ വൈദ്യുത പരിശോധന പൂർത്തിയാക്കിയിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം ബോബിയെ തിരികെ സെൻട്രൽ സ്റ്റേഷനിലേക്ക് തന്നെ എത്തിച്ചു. ഇന്ന് രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരാക്കും വയനാട്ടിൽ നിന്നാണ് ബോബിയെ കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രി ഏഴോടെ കൊച്ചിയിലെത്തിച്ചു. ചൊവ്വാഴ്ചയായിരുന്നു ഹണി റോസ് ബോബിക്കെതിരെ പരാതി നൽകിയത്. കഴിഞ്ഞ...
കൊച്ചി: വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂരിനെതിരെ പോലീസിൽ പരാതി നൽകി നടി ഹണി റോസ്. സ്ത്രീത്വത്തെ അപമാനിക്കുകയും ലൈംഗിക ചുവയോടെ തുടർച്ചയായി പരാമർശങ്ങള്‍ നടത്തിയെന്നുമാണ് ഹണിയുടെ പരാതിയിൽ പറയുന്നത്. എറണാകുളം സെൻട്രൽ പോലീസിനാണ് ഹണി റോസ് ഇത് സംബന്ധിച്ച പരാതി നൽകിയത്. തന്റെ പേര് മറച്ചുവയ്ക്കരുതെന്നാണ് ഹണി റോസ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടത്. സ്ത്രീത്വത്തെ അപമാനിച്ചപ്പോൾ ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് ഹണി റോസ് പറയുന്നത്. എന്നാൽ വീണ്ടും അധിക്ഷേപം തുടർന്നതോടെയാണ് പോലീസിൽ പരാതി നൽകിയത്. തന്റെ...