പാട്‌ന: ബിഹാറില്‍ കുട്ടികളടക്കം 46 പേര്‍ മുങ്ങിമരിച്ച് വന്‍ ദുരന്തം. ‘ജിതിയ’ അഥവാ ‘ജിവിത്പുത്രിക’ എന്ന ചടങ്ങിനിടെയാണ് സംഭവം. മരിച്ചവരില്‍ 37 പേര്‍ കുട്ടികളും ഏഴ് പേര് സ്ത്രീകളുമാണ് എന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കിഴക്ക്, പടിഞ്ഞാറ് ചമ്പാരന്‍, ഔറംഗബാദ്, കൈമൂര്‍, ബക്സര്‍, സിവാന്‍, റോഹ്താസ്, സരണ്‍, പട്ന, വൈശാലി, മുസാഫര്‍പൂര്‍, സമസ്തിപൂര്‍, ഗോപാല്‍ഗഞ്ച്, അര്‍വാള്‍ ജില്ലകളിലാണ് മുങ്ങിമരണം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 4 ലക്ഷം...