കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്നുള്ള വീഴ്‌ചയിൽ ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേറ്റുവെന്ന് ഡോക്‌ടർമാർ. എംഎൽഎ നിലവിൽ വെന്റിലേറ്ററിലാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. നിലവിൽ എംഎൽഎ അബോധാവസ്ഥയിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ശ്വാസകോശത്തിനും നട്ടെല്ലിനും തലച്ചോറിനും പരിക്കേറ്റതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. എങ്കിലും ഉടൻ ശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. വിദഗ്‌ധ ഡോക്‌ടർമാരുടെ സംഘം സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. പതിനഞ്ച് അടിയോളം ഉയരത്തിൽ നിന്ന് വീണ എംഎൽഎയുടെ തല കോൺക്രീറ്റിലാണ് ചെന്നിടിച്ചത്. പാലാരിവട്ടം റിനെ...