തിരുവനന്തപുരം: സംസ്ഥാനത്ത് ആംബുലന്‍സ് നിരക്കുകള്‍ ഏകീകരിച്ച് സര്‍ക്കാര്‍. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ ആണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം ആംബുലന്‍സുകള്‍ക്ക് താരിഫ് പ്രഖ്യാപിക്കുന്നത്. വെന്റിലേറ്റര്‍ സൗകര്യമുള്ള എയര്‍ കണ്ടീഷന്‍ഡ് ആംബുലന്‍സിന് മിനിമം ചാര്‍ജ് 2500 രൂപയായിരിക്കും 10 കിലോ മീറ്ററാണ് മിനിമം നിരക്കിനുള്ള ദൂരം. അധികം വരുന്ന ഓരോ കിലോ മീറ്ററിനും 50 രൂപ അധിക ചാര്‍ജായി ഈടാക്കും. വെയിറ്റിംഗ് ചാര്‍ജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ...