കൊവിഡിന് ശേഷം നിരവധി ആളുകൾ ശരീരഭാരം കൂടിയതായി ആവലാതിപ്പെടുന്നത് കാണാം. വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്ന സാഹചര്യത്തിലാണ് പലരും തടിവെച്ചത്. ദീർഘനേരം ഇരിക്കുന്നത്, കുറഞ്ഞ ചലനങ്ങൾ, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ അമിത ഉപയോഗം എന്നിവയെല്ലാം ഇതിന് കാരണമായി. ശരീരം മെലിഞ്ഞിരിക്കണോ തടിച്ചിരിക്കണോ എന്നതെല്ലാം ഒരോരുത്തരുടെ താൽപര്യം പോലെയാണ്. എന്നാൽ അമിതമായി തടി വെയ്ക്കുന്നത് പലപ്പോഴും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നതൊരു വസ്തുതയാണ്.അമിതവണ്ണം യൂറിക് ആസിഡിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ശരീരത്തിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടാൻ ഇടയാക്കുകയും ചെയ്യുന്നു. ചെറിയ അളവിലുള്ള...