Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
വന്ദേഭാരത് ബെംഗളൂരിലേക്ക് നീട്ടി, നവംബർ മൂന്നാം ആഴ്ചയിൽ ഉദ്ഘാടനം.
മലയാളം

വന്ദേഭാരത് ബെംഗളൂരിലേക്ക് നീട്ടി, നവംബർ മൂന്നാം ആഴ്ചയിൽ ഉദ്ഘാടനം.

November 01, 2026
1 min read

യാത്രക്കാർ ഏറെ കാത്തിരുന്ന ബെംഗളൂരു-കർവാർ വന്ദേഭാരത് സർവ്വീസ് ഉടൻ സർവ്വീസ് ആരംഭിച്ചേക്കും. ട്രെയിനിൻ്റെ ഉദ്ഘാടനം നവംബർ മൂന്നാം ആഴ്ചയോടെ നടത്താൻ കേന്ദ്ര റെയിൽമന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി ഉഡുപ്പി-ചിക്കമാംഗളൂരു എംപി കോട്ട ശ്രീനിവാസ് പൂജാരി അറിയിച്ചു. ഡൽഹിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് റെയിൽവെ മന്ത്രിയുടെ ഉറപ്പ് ലഭിച്ചതെന്ന് എംപി പറഞ്ഞു



വലിയ പ്രതീക്ഷയോടെയാണ് ട്രെയിൻ സർവ്വീസ് ആരംഭിച്ചതെങ്കിലും യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും കുറവ് ഒക്യുപെൻസി റേറ്റ് ഉള്ള വന്ദേഭാരത് കൂടിയാണിത്. ഇതോടെ ട്രെയിൻ കേരളത്തിലേക്ക് നീട്ടണമെന്ന ആവശ്യം ശക്തമായിരുന്നു. കോഴിക്കോടേക്ക് ട്രെയിൻ നീട്ടിയാൽ അത് കേരളത്തിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കും വിദ്യാർത്ഥികൾക്കും ബിസിനസുകാർക്കുമെല്ലാം വലിയ ഉപകാരമാകുമെന്ന് ചൂണ്ടിക്കാട്ടി കേരളത്തിൽ നിന്നുള്ള എംപിമാർ റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടിരുന്നു. എന്നാൽ ഈ ആവശ്യം പരിഗണിക്കപ്പെട്ടില്ല. പകരം ട്രെയിൻ ബെംഗളൂരിലേക്ക് നീട്ടിയതായി റെയിൽവെ മന്ത്രാലയം അറിയിക്കുകയായിരുന്നു.



അതേസമയം പുതിയ തീരുമാനം തീരദേശ മേഖലയ്ക്ക് വലിയ ആശ്വാസമാകും. 26655/26656 യശ്വന്ത്പൂർ-മംഗളൂു-മഡ്ഗാവ് എന്ന നമ്പറിലായിരിക്കും ട്രെയിൻ സർവ്വീസ് നടത്തുക. മുരുഡേശ്വർ , ഗോകർണ, കർവാർ വഴി യശ്വന്ത്പൂരിൽ എത്തുന്ന തരത്തിലാണ് ട്രെയിനിൻ്റെ റൂട്ട് നിശ്ചയിച്ചിരിക്കുന്നത്



അതേസമയം റൂട്ടിനെ ചൊല്ലി ഉത്തര-കന്നഡ മേഖലകൾ തമ്മിൽ ഇപ്പോഴും തർക്കം നിലനിൽക്കുന്നുണ്ട്. ട്രെയിനിന് മാംഗളൂരു ജങ്ഷനിലും മംഗളൂരു സെൻ്ട്രലിലും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യമാണ് ദക്ഷിണ കന്നഡക്കാർ ഉയർത്തുന്നത്. എന്നാൽ സെൻട്രലിൽ സ്റ്റോപ്പ് അനുവദിക്കേണ്ടെന്നാണ് ഉത്തരകന്നഡക്കാർ ചൂണ്ടിക്കാട്ടുന്നത്. സെൻട്രലിലേക്ക് ട്രെയിൻ നീട്ടിയാൽ ഉഡുപ്പി, കുന്ദാപുര, കർവാർ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാരെ സംബന്ധിച്ച് വീണ്ടും രണ്ട് മണിക്കൂറോളം അധികം യാത്ര ചെയ്യേണ്ടി വരുമെന്നും ഇത് സമയനഷ്ടമാണെന്നും ഇവർ പറയുന്നു. ബെംഗളൂരിൽ നിന്നും വരുന്ന യാത്രക്കാർക്കാർക്ക് മാംഗളൂരു സെൻട്രലിലേക്ക് പോകണമെങ്കിൽ ബൻട്വാലിൽ നിന്നും ട്രെയിനെടുക്കാവുന്നതേയുള്ളൂവെന്നും ഇവർ പറയുന്നു. എന്തായാലും റെയിൽവെ മന്ത്രാലയം ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിക്കും.