മഞ്ജരി കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന കേരളപ്പിറവി ദിനാഘോഷം കേരളീയം എന്നപേരിൽ ഗവ.ബോയ്സ്ഹയർസെക്കൻഡറി സ്കൂൾ നെയ്യാറ്റിൻകരയിൽ നടത്തുന്നു. 9മണിയ്ക്കു കവിസമ്മേളനം.കവി സമ്മേളനത്തിൽ എത്തുന്ന എഴുപതോളം കവികൾക്കുള്ളസ്നേഹാദരവു കവി സമ്മേളനത്തോടനുബന്ധിച്ചുണ്ടായിരിക്കും
ഏവരും ഞായറാഴ്ച രാവിലെ 9മണിമുതലുള്ള കവിയരങ്ങിനും കൃത്യം രണ്ടരയ്ക്കാരംഭിക്കുന്ന പൊതു സമ്മേളനത്തിനും പങ്കുകൊള്ളണമെന്നു അഭ്യർത്ഥിക്കുന്നു.
പൊതുസമ്മേളനത്തിൽ നെയ്യാറ്റിൻകരയിലെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കു കൊള്ളുന്നു.സി.കെ.ഹരീനദ്രൻഎം.എൽ.എ.പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുംമഞ്ജരികലാസാഹിത്യവേദി പ്രസിഡൻ്റ് ഡോ.വി.കവിത അദ്ധ്യക്ഷത വഹിക്കും..ഡോ.എ.എം.ഉണ്ണിക്കൃഷ്ണൻവിശിഷ്ടാതിഥിയാകും.നഗരസഭാചെയർപേഴ്സൺ ഡബ്ലു.ആർ.ഹീബ ടീച്ചർ, വൈസ്ചെയർമാൻ ശ്രീ.കെ.കെ.ഷിബു വാർഡ് കൗൺസിലർ സംഗീത പ്രസാദ് പ്രശസ്ത നർത്തകിയുംസാഹിത്യകാരിയുമായ അനുഷാപ്പണിക്കർ ,സ്കൂൾ ഹെഡ്മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.സെക്രട്ടറി.ഉദയൻകൊക്കോട് സമിതി അംഗങ്ങളായ ഷാജി ബോസ്,ഗോപൻകൂട്ടപ്പന, അഡ്വ.തലയൽപ്രകാശ്
അജയൻ അരുവിപ്പുറം വെള്ളായണി അശോക്കുമാർ,നാരായണ റാവു, എന്നിവർ സംസാരിക്കും.
നെയ്യാററിൻകരയിലെ യുവതയെപോഷിപ്പിക്കുന്ന ആദരവിനു പ്രമുഖ വില്പാട്ടുകലാകാരനായ സുരേഷ് വിട്ടിയറവും
ഗ്രന്ഥശാലാപുനരുജ്ജീവനയത്നത്തിലേർപ്പെട്ടിരിക്കുന്ന ഡോ.രമേഷ്കുമാർ,ഡോ.ബിനിഷ്മ എന്നിവരും അർഹരായി.കേരളപ്പിറവിയോടനുബന്ധിച്ചുനടത്തിയ രചനാ മത്സരങ്ങളിൽ സമ്മാനാർഹരായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും പൊതുസമ്മേളനത്തിൽ വച്ച് ഉണ്ടാകും.