ന്യൂഡൽഹി: കനോട്ട് പ്ലേസിൽ വെള്ളിയാഴ്ച നടന്ന 'ലഹ്റാ ദോ തിരംഗ' പ്രതിഷേധ മാർച്ചിന് മുന്നോടിയായി കസ്റ്റഡിയിലെടുത്ത കോക്ക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ അറസ്റ്റ് ഡൽഹി പോലീസ് രേഖപ്പെടുത്തി. എന്നാൽ അഖിലേന്ത്യാ വിദ്യാർഥി സംഘടനയായ എഐഎസ്എയുടെ അധ്യക്ഷ നേഹ ബോറയെ ശനിയാഴ്ച പുലർച്ചെ വിട്ടയച്ചു. ഇരുവരെയും വെള്ളിയാഴ്ചയാണ് പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തത്.
സമാധാനലംഘനത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 126, 170 വകുപ്പുകൾ പ്രകാരമാണ് ദിപ്കെയെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ പിന്നീട് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഡൽഹി പോലീസ് നിയമത്തിലെ 65ാം വകുപ്പ് പ്രകാരമുള്ള കസ്റ്റഡി നടപടികളുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് നേഹ ബോറയെ വിട്ടയച്ചത്.
ദിപ്കെ എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അഭിഭാഷകർക്ക് അദ്ദേഹത്തെ കാണാൻ കഴിഞ്ഞിട്ടില്ലെന്നും സിജെപിയുടെ നിയമവിഭാഗം മേധാവി രത്ന സിംഗ് ആരോപിച്ചു. 'അഭിജീതിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. എന്നാൽ, അദ്ദേഹത്തിന്റെ സ്ഥാനം ഇപ്പോഴും അറിയില്ല. അഭിഭാഷകർക്ക് അദ്ദേഹത്തെ കാണാനായിട്ടില്ല' രത്ന സിംഗ് എക്സിൽ കുറിച്ചു. പോലീസ് കസ്റ്റഡിയിൽ നിന്ന് മോചിതയായതിന് പിന്നാലെ പ്രതിഷേധക്കാരെ മതിയായ കാരണങ്ങളില്ലാതെ പിടിച്ചുവയ്ക്കുകയാണെന്ന് നേഹ ബോറ ആരോപിച്ചു. സാധാരണ പൗരന്മാരുടെ മനസിൽ ഭയം സൃഷ്ടിക്കാനാണ് ഇത്തരം നടപടികൾ ഉപയോഗിക്കുന്നതെന്നും അവർ പറഞ്ഞു.

അഭിജീത് ദിപ്കെയെയും കസ്റ്റഡിയിലുള്ള മറ്റ് പ്രതിഷേധക്കാരെയും ഉടൻ മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. താൻ കസ്റ്റഡിയിലായിരുന്ന സമയത്ത് ദിപ്കെയെ തടങ്കലിലാക്കിയ വിവരം പോലും അറിഞ്ഞിരുന്നില്ലെന്നും ബോറ പറഞ്ഞു. 'അഭിജീതിനെ വിട്ടയയ്ക്കണം. അന്യായമായി കസ്റ്റഡിയിലെടുത്ത മറ്റെല്ലാ പ്രതിഷേധക്കാരെയും ഉടൻ മോചിപ്പിക്കണം. ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും വോട്ടവകാശം സംരക്ഷിക്കണമെന്നും ആവശ്യപ്പെടുന്ന സാധാരണ പൗരന്മാരാണിവർ. ഇവരെ കസ്റ്റഡിയിലെടുക്കുന്നതിനോ രാത്രി മുഴുവൻ പോലീസ് സ്റ്റേഷനിൽ തടഞ്ഞുവയ്ക്കുന്നതിനോ ന്യായീകരണമില്ല' അവർ വ്യക്തമാക്കി. ഇന്നലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അഭിജീത് ദിപ്കെയെയും നേഹ ബോറയെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ കസ്റ്റഡിയിലെടുത്തശേഷം അഭിഭാഷകരുമായും സഹപ്രവർത്തകരുമായും ബന്ധപ്പെടാൻ അനുവദിച്ചില്ലെന്ന് സിജെപിയും എഐഎസ്എയും ആരോപിച്ചിരുന്നു.