Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
സൗദി അറേബ്യ പതറുന്നു; ആയുധ ശേഷിയുണ്ടായിട്ടും നീക്കം പാളി
മലയാളം

സൗദി അറേബ്യ പതറുന്നു; ആയുധ ശേഷിയുണ്ടായിട്ടും നീക്കം പാളി

October 15, 2026
1 min read

ഗള്‍ഫ് മേഖലയിലെ ഏറ്റവും ദരിദ്ര രാജ്യമാണ് യമന്‍. ഇവിടെ ഒരു ഭാഗത്ത് മാത്രം സ്വാധീനമുണ്ടായിരുന്ന സായുധ സംഘമാണ് ഹൂതികള്‍. 2015 മുതല്‍ ഇവര്‍ സൈനിക മുന്നേറ്റം നടത്തി യമന്റെ തലസ്ഥാനമായ സന്‍ആ പിടിച്ചടക്കുകയായിരുന്നു. ഇവരാണ് ഇപ്പോള്‍ സൗദി അറേബ്യക്കെതിരെ ആക്രമണം നടത്തുന്നതും റിയാദ് വിമാനത്താവളത്തില്‍ നിരവധി പേരെ കൊലപ്പെടുത്തിയതും.

ജിസിസി രാജ്യങ്ങളിലെ കരുത്തുറ്റ സാമ്പത്തിക-സൈനിക ശക്തിയാണ് സൗദി അറേബ്യ. ഒട്ടേറെ എഫ്-15 യുദ്ധ വിമാനങ്ങളുണ്ട് സൗദിക്ക്. യൂറോഫൈറ്റര്‍ ടൈഫൂണുകളും നിരവധി. മിസൈല്‍ പ്രതിരോധ സംവിധാനങ്ങളായ പാട്രിയറ്റ്, താഡ് എന്നിവയും സൗദിക്കുണ്ട്. അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള ആയുധങ്ങള്‍ സൗദിക്ക് സ്വന്തമാണ്. എന്നിട്ടും ഹൂതികളുടെ ആക്രമണം ചെറുക്കാന്‍ എന്തുകൊണ്ട് സൗദിക്ക് സാധിക്കുന്നില്ല?



തലസ്ഥാനമായ റിയാദിലെ വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നിരന്തരം ആക്രമണം നടത്തിയിട്ടും സൗദിക്ക് തടുക്കാന്‍ സാധിക്കാത്തതാണ് ചോദ്യമാകുന്നത്. 2025ലെ കണക്കു പ്രകാരം സൗദി അറേബ്യ പ്രതിരോധ ആവശ്യങ്ങള്‍ക്ക് ചെലവിട്ടത് 8300 കോടി ഡോളറാണ് എന്ന് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും കൃത്യമായി വിന്യസിക്കാന്‍ സാധിക്കാത്തതാണ് സൗദി നേരിടുന്ന വെല്ലുവിളി എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.


ഹൂതികള്‍ സൗദി അറേബ്യയെ ആക്രമിക്കാന്‍ ഉപയോഗിക്കുന്നത് ചെലവ് കുറഞ്ഞ മാര്‍ഗങ്ങളാണ്. ഡ്രോണുകളും റോക്കറ്റുകളും മിസൈലുകളുമാണ് ഹൂതികള്‍ സൗദിയെ ലക്ഷ്യമിട്ട് അയക്കുന്നത്. എന്നാല്‍ ഇവയെ നേരിടാന്‍ സൗദി ഉപയോഗിക്കുന്നത് ചെലവേറിയ മാര്‍ഗങ്ങളാണ്. ഇത് സൗദിക്ക് സാമ്പത്തികമായി തിരിച്ചടിയുണ്ടാക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.



സമീപകാലത്ത് ഹൂതികള്‍ സായുധമായി ശാക്തീകരിക്കപ്പെട്ടിട്ടുണ്ട്. അത്യാധുനിക ആയുധങ്ങളും മധ്യദൂര മിസൈലുകളും ഇവര്‍ ഉപയോഗിക്കാന്‍ തുടങ്ങി. യമനില്‍ വര്‍ഷങ്ങളോളം യുദ്ധം ചെയ്തുള്ള പരിചയമുണ്ട് ഹൂതികള്‍ക്ക്. ഇറാന്റെ സഹായമുണ്ടെന്നും പറയപ്പെടുന്നു. അയല്‍രാജ്യങ്ങളിലേക്ക് ആക്രമണം നടത്താന്‍ സാധിക്കുന്ന മിസൈലുകള്‍ ഹൂതികള്‍ കൈവശപ്പെടുത്തിയത് അടുത്ത കാലത്താണ്.


ഇതിന് പുറമെ ഹൂതികള്‍ക്ക് നേട്ടമായത് മറുഭാഗത്ത് ഐക്യമില്ല എന്നതാണ്. സൗദി അറേബ്യയും യുഎഇയും ഇപ്പോള്‍ യമനെതിരെ ഒന്നിച്ച് നീങ്ങുന്നില്ല. രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായം ശക്തമാണ്. കൂടാതെ യമനില്‍ തന്നെ ഹൂതികള്‍ക്കെതിരെ നീങ്ങുന്ന മറുചേരിയിലും ഭിന്നത രൂക്ഷമാണ്. ഹൂതികള്‍ക്കെതിരെ നീങ്ങുന്ന കൗണ്‍സിലില്‍ വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ടവരുണ്ട്. ഹൂതികള്‍ക്കെതിരെ എല്ലാവര്‍ക്കും ഒരേ സ്വരമാണെങ്കിലും വ്യത്യസ്ത നിലപാടുകാരാണ്.