ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളിലും വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ നടപടിയുമായി ബന്ധപ്പെട്ട തർക്കങ്ങളിലും പ്രതിപക്ഷത്തിന്റെ അടുത്ത നീക്കം ഇപ്പോൾ വെളിപ്പെടുത്തില്ലെന്ന് രാഹുൽ ഗാന്ധി. തന്ത്രം നേരത്തേ പുറത്തുപറഞ്ഞാൽ രാജ്യത്തെ ജനങ്ങൾക്ക് ലഭിക്കേണ്ട ആകാംക്ഷ നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരം സ്വന്തം വസതിയിൽ പ്രതിപക്ഷ നേതാക്കൾക്കായി സംഘടിപ്പിച്ച ചായസൽക്കാരത്തിന് പിന്നാലെ നടന്ന സംയുക്ത വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. നാളെയോ മറ്റന്നാളോ മൂന്ന് മാസത്തിനുള്ളിലോ ആറു മാസത്തിനുള്ളിലോ ഒരു വർഷമോ രണ്ടുവർഷമോ കഴിഞ്ഞായാലും പ്രതിഷേധം അവസാനിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ലക്ഷ്യത്തിലെത്തുന്നതുവരെ സമരം തുടരും. എങ്ങനെയാണ് ആ ലക്ഷ്യത്തിലെത്തുകയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അത് വെളിപ്പെടുത്തുന്നത് ആകാംക്ഷ നഷ്ടപ്പെടുത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിൽ ക്രമക്കേടുകൾ നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടത്തിയ പ്രതിഷേധങ്ങൾക്ക് സമാനമായ ഊർജത്തോടെയും ശക്തിയോടെയും ഐക്യത്തോടെയും കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യം പോരാട്ടം തുടരുമെന്നും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സുപ്രീം കോടതിയോടും ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോടും രാഹുൽ ഗാന്ധി നന്ദി അറിയിച്ചു. സുപ്രീം കോടതിയോടും ചീഫ് ജസ്റ്റിസിനോടും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോടും തങ്ങൾക്ക് വലിയ ആദരവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നീതിന്യായ സംവിധാനത്തിന് ഈ വിഷയത്തിൽ പങ്കുവഹിക്കാനുണ്ടെന്നും അത് നിർവഹിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ നടത്തിയ പ്രതിഷേധങ്ങൾക്ക് വലിയ ജനപിന്തുണ ലഭിച്ചെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പ്രതിഷേധത്തിന് പിന്തുണയുമായി നിരവധി ആളുകൾ തെരുവിലിറങ്ങിയെന്നും ഖാർഗെ രാഹുൽ ഗാന്ധി ഉൾപ്പെടെ പങ്കെടുത്ത സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.