CMP അരവിന്ദാക്ഷൻ വിഭാഗത്തിന്റെ സിഎംപി സ്ഥാപകദിനം... ജൂലൈ 28 രാവിലെ 10 മണിക്ക് മൂവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തിൽ വച്ച് കൂടി.
ഉദ്ഘാടനം സി എം പി സംസ്ഥാന ജനറൽ സെക്രട്ടറി അജീബ് മുഹമ്മദ് നിർവഹിച്ചു. ഇന്ത്യയിലെ സോഷ്യലിസ്റ്റ് ജനാധിപത്യ മതേതര കമ്മ്യൂണിസ്റ്റ് ഐക്യം രൂപപ്പെടണമെന്നും, ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണത്തിനെതിരെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒരുമിപ്പിച്ചുകൊണ്ട് ഇടതുപക്ഷ മൂവ്മെന്റ് രൂപീകരിക്കുവാൻ കഴിയണമെന്നും, വല്യേട്ടൻ മനോഭാവവും വലിയ കമ്മ്യൂണിസ്റ്റുകാരൻ എന്ന അഹന്തയും സിപിഐ യും സിപിഐ എമ്മും ഉപേക്ഷിക്കണമെന്നും, പാർട്ടി നേതാക്കൾ കമ്മ്യൂണിസ്റ്റ് നിലവാരത്തിലേക്ക് താഴണം എന്നും ജനറൽ സെക്രട്ടറി അഭ്യർത്ഥിച്ചു.
യോഗത്തിൽ പങ്കെടുത്തവർ..
സിഎംപിയുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇടുക്കി ജില്ലാ സെക്രട്ടറി ശേഖർ മുത്തു, കെ എസ് വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഷാജി കാഞ്ഞിരക്കുഴി, എറണാകുളം ജില്ലാ സെക്രട്ടറി ജമാൽ എടക്കടമ്പൻ, കർഷക ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജോഷി തോമസ്, കെ എസ് വൈ എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഷ്റഫ് തേനാലി, ഇടുക്കി ജില്ലാ സെക്രട്ടറി ശേഖർ മുത്തു, പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സാജു ജോഷി, വിവിധ യുവജന വനിതാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.