Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
പണി കിട്ടും- ഈ ആറ് തരം ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കരുത്!
മലയാളം

പണി കിട്ടും- ഈ ആറ് തരം ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കരുത്!

May 17, 2026
1 min read

ചൂടുള്ളതെന്നോ തണുത്തതെന്നോ വ്യത്യാസമില്ലാതെ പഴങ്ങൾ, പച്ചക്കറികൾ, ഭക്ഷണങ്ങൾ, കറികൾ തുടങ്ങി എന്തും പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും. എന്നാൽ, അതിൽ ഒളിച്ചിരിക്കുന്ന അപകടങ്ങൾ പലരും തിരിച്ചറിയുന്നില്ല. ആറ് തരം ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അവ ഏതൊ​ക്കെയെന്നും അങ്ങിനെ പറയാനുള്ള കാരണങ്ങൾ എന്താണെന്നും നോക്കിയാലോ.

പച്ച ഇറച്ചിയാണ് ഈ പട്ടികയിൽ ഒന്നാമത്. ഭക്ഷ്യസുരക്ഷക്ക് ഭീഷണിയാകുമെന്നതിനാൽ പ്ലാസ്റ്റിക് പാത്രങ്ങളിൽ പച്ച ഇറച്ചി ഒരിക്കലും സൂക്ഷിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ അഭി​പ്രായപ്പെടുന്നു. പ്ലാസ്റ്റിക് പാത്രങ്ങളിലെ വിള്ളലുകളിലും പോറലുകളിലും പച്ച ഇറച്ചിയിലെ ബാക്ടീരിയകൾ അടിഞ്ഞുകൂടാനും വളരാനും സാധ്യതയുള്ളതിനാലാണിത്. ബാക്ടീരിയ വളർച്ചയുടെ അപകടസാധ്യത കുറയ്ക്കുന്നതിന്, പച്ച ഇറച്ചി ഗ്ലാസ് പാത്രങ്ങളിൽ സൂക്ഷിക്കുന്നതാണ് അഭികാമ്യമെന്നും പറയപ്പെടുന്നു.

കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കരുത്. ഒലിവ് ഓയിൽ, വെണ്ണ, മത്സ്യം, വറുത്ത ഭക്ഷണങ്ങൾ, ക്രീം അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങൾ, സോസുകൾ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടും. പല പ്ലാസ്റ്റിക് പാത്രങ്ങളിലും കൊഴുപ്പിൽ എളുപ്പത്തിൽ അലിഞ്ഞുചേരുന്ന സംയുക്തങ്ങൾ (lipophilic) അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇത്തരം പാത്രങ്ങളിൽ ഉയർന്ന അളവിൽ കൊഴുപ്പുള്ള ഭക്ഷണങ്ങൾ സൂക്ഷിക്കുമ്പോൾ, ഈ രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് ചേരുകയും മലിനീകരണത്തിന്റെ അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കരുതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്ന മറ്റൊരു വിഭാഗമാണ് അസിഡിറ്റി കൂടിയ ഭക്ഷണങ്ങൾ. തക്കാളി, സിട്രസ് പഴങ്ങൾ, ബെറികൾ പോലുള്ള അസിഡിറ്റി കൂടിയ ഭക്ഷണങ്ങളും പച്ചക്കറികളും പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കുന്നത് ആരോഗ്യത്തെ ബാധിക്കും. ഇവയിൽ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക് പാത്രങ്ങളിൽ ഇവ സൂക്ഷിക്കുമ്പോൾ, അവ രാസവസ്തുക്കളെ പുറത്തുവിടുകയും പിഎച്ച് ബാലൻസിനെ ബാധിക്കുകയും ചെയ്യുന്നു,

ഇലവർഗ്ഗങ്ങളെയും പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കരുതാത്ത സാധനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാലക്, മല്ലിയില, കറിവേപ്പില, മല്ലി, മുരിങ്ങയില തുടങ്ങിയ ഇലവർഗ്ഗങ്ങൾ പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കരുതെന്ന് പറയപ്പെടുന്നു. ഇവയിൽ ജലാംശം കൂടുതലാണ്. എന്നാൽ പ്ലാസ്റ്റിക് പാത്രങ്ങളിലോ പ്ലാസ്റ്റിക് ബാഗുകളിലോ സൂക്ഷിക്കുമ്പോൾ ഈർപ്പം വരാൻ സാധ്യതയുണ്ട്. ഫോലേറ്റ്, വിറ്റാമിൻ കെ പോലുള്ള ജലത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ ഇവയിൽ നിന്ന് പുറത്തുപോവുകയും അതുവഴി ധാരാളം പോഷകങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്നു. ബെറികൾ, ചെറികൾ, സ്ട്രോബെറി പോലുള്ള വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കുമ്പോൾ, ഒരു ദിവസത്തിനുള്ളിൽ തന്നെ വിറ്റാമിൻ സി 50% വരെ നഷ്ടപ്പെടുമെന്നാണ് പഠനങ്ങളിൽ ക​ണ്ടെത്തിയിരിക്കുന്നത്. ഇവ സിറാമിക് പാത്രങ്ങളിലോ അല്ലെങ്കിൽ സ്റ്റീൽ പാത്രങ്ങളിലോ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. ഗ്ലാസ് പാത്രങ്ങളിൽ സൂക്ഷിക്കുന്നതും ഉചിതമാണ്. ഏത് തരത്തിലുള്ള ചൂടുള്ള ഭക്ഷണവും പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കുന്നത് ആരോഗ്യ വിദഗ്ധർ വിലക്കുന്നു. എല്ലാ പ്ലാസ്റ്റിക് വസ്തുക്കളും ഫ്താലേറ്റുകളും (Phthalates) ബിസ്ഫെനോൾ എയും (ബിപിഎ) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇവ ചൂടുള്ള വസ്തുക്കൾ സൂക്ഷിക്കാൻ ഉപയോഗിക്കുമ്പോൾ, നമ്മുടെ ആരോഗ്യത്തിന് കൂടുതൽ ദോഷകരവും ഹാനികരവുമാണ്. അതായത്, ചൂടുള്ള ഭക്ഷണം സൂക്ഷിക്കുന്ന പ്ലാസ്റ്റിക് ബോക്സുകളിൽ സിന്തറ്റിക് രാസ്‍വസ്‍തുവായ അടങ്ങിയിട്ടുണ്ടാകും. ഭക്ഷണത്തിലെ ചൂടിൽ ഇവ റിയാക്ട് ചെയ്യാൻ സാധ്യതയുണ്ട്. അത് ഭക്ഷണത്തെ വിഷമയമാക്കിയേക്കാം. മൈക്രോപ്ലാസ്റ്റിക്കുകളാണ് മറ്റൊരു ആശങ്ക. കാലക്രമേണ പോറലുകളോ തകരാറുകളോ സംഭവിച്ചും മറ്റും പാത്രങ്ങളിൽ നിന്ന് അടർന്നു വീഴുന്ന ഈ ചെറിയ പ്ലാസ്റ്റിക് കണങ്ങൾ ഭക്ഷണത്തിലൂടെ ശരീരത്തിനുള്ളിലെത്താനുള്ള സാധ്യതയുമുണ്ട്. രാജ്യാന്തര തലത്തിൽ പ്ലാസ്റ്റിക് പാത്രങ്ങൾക്കുള്ള പ്രധാന സുരക്ഷാ മാനദണ്ഡങ്ങളിൽ വിഷരഹിതമായിരിക്കുക, സുതാര്യമായിരിക്കുക (impervious), മിനുസമുള്ളതായിരിക്കുക, ഈടുനിൽക്കുന്നതായിരിക്കുക, വൃത്തിയാക്കാനും അണുവിമുക്തമാക്കാനുമുള്ള രാസവസ്തുക്കൾക്ക് കേടുപാടുകൾ സംഭവിക്കാതെ ഉപയോഗിക്കാവുന്നതായിരിക്കുക എന്നിവ ഉൾപ്പെടുന്നുണ്ട്. ഇന്ത്യയിൽ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് (പാക്കേജിംഗ്) റെഗുലേഷൻസ്, 2018 പ്രകാരം പ്ലാസ്റ്റിക് പാത്രങ്ങൾക്കും ജാറുകൾക്കും കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയിട്ടുമുണ്ട്. ഇവ പാലിക്കപ്പെടുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ വേണം ഉപയോഗിക്കാൻ.