Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
നേപ്പാളിലേക്ക് നേരിട്ട് ട്രെയിനില്‍ പോകാം; സരയു കമല എക്‌സ്പ്രസ് യാത്ര തുടങ്ങി..
മലയാളം

നേപ്പാളിലേക്ക് നേരിട്ട് ട്രെയിനില്‍ പോകാം; സരയു കമല എക്‌സ്പ്രസ് യാത്ര തുടങ്ങി..

November 26, 2026
0 min read

നേപ്പാളിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായും സംയുക്തമായി ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഉത്തര്‍ പ്രദേശിലെ അയോധ്യയ്ക്കും നേപ്പാളിലെ ജാനക്പൂരിനുമിടയിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. സരയു കമല എക്‌സ്പ്രസ് എന്നാണ് ഈ ട്രെയിനിന്റെ പേര്.




ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ആഴ്ചയില്‍ ഒരു തവണ മാത്രമാണ് സര്‍വീസ് എന്നതും എടുത്തു പറയണം. അയോധ്യയില്‍ നിന്ന് തിങ്കളാഴ്ചയും ജാനക്പൂരില്‍ നിന്ന് ശനിയാഴ്ചയും. രാമന്റെ ജന്മസ്ഥലമെന്ന് കരുതുന്ന അയോധ്യയില്‍ നിന്ന് സീതാ ദേവിയുടെ ജന്മസ്ഥലമെന്ന് കരുതുന്ന ജാനക്പൂരിലേക്കാണ് സര്‍വീസ് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.



അയോധ്യയില്‍ നിന്ന് നേപ്പാളിലേക്ക് പോകുന്ന ട്രെയിന്റെ നമ്പര്‍ 04295 ആണ്. നേപ്പാളില്‍ നിന്ന് അയോധ്യയിലേക്കുള്ള ട്രെയിന്‍ നമ്പര്‍ 04296. ഇന്ന് ഉച്ചയ്ക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. നാളെ രാവിലെ പത്ത് മണിയോടെ നേപ്പാളിലെത്തും. അതേസമയം, വാണിജ്യ അടിസ്ഥാനത്തുള്ള സര്‍വീസ് വൈകാതെ റെയില്‍വെ പ്രഖ്യാപിക്കും. 604 കിലോമീറ്ററാണ് ഈ ട്രെയിന്‍ യാത്ര ചെയ്യുന്നത്. ചുരുങ്ങിയത് 20 മണിക്കൂര്‍ യാത്രയാണ് പ്രതീക്ഷിക്കുന്നത്.



ഉത്തര്‍ പ്രദേശില്‍ നിന്ന് തുടങ്ങി ബിഹാര്‍ അതിര്‍ത്തി കടന്നാണ് സരയു കമല എക്‌സ്പ്രസ് നേപ്പാളിലെത്തുക. കൂടുതല്‍ സ്റ്റേഷനുകള്‍ ഇന്ത്യയിലാണ്. നേപ്പാളില്‍ രണ്ടു സ്റ്റോപ്പുകള്‍ മാത്രമാണുള്ളത്. അയോധ്യയ്ക്കും ജാനക്പൂരിനുമിടയില്‍ പുറപ്പെടുന്നതും അവസാനിക്കുന്നതുമായ സ്റ്റോപ്പുകള്‍ക്ക് പുറമെ മൊത്തം 10 സ്റ്റോപ്പുകളാണ് അനുവദിച്ചിട്ടുള്ളത്. 17 കോച്ചുകളുണ്ട്.