Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
സ്നേഹത്തിന്റെയും നർമയുടെയും പ്രകാശഗോപുരമായിരുന്നു ഈസക്ക ....തെക്കൻ സ്റ്റാർ ബാദുഷ
മലയാളം

സ്നേഹത്തിന്റെയും നർമയുടെയും പ്രകാശഗോപുരമായിരുന്നു ഈസക്ക ....തെക്കൻ സ്റ്റാർ ബാദുഷ

November 03, 2026
0 min read

ദോഹ: സ്നേഹത്തിന്റെയും നർമയുടെയും പ്രകാശഗോപുരമായിരുന്നു ഈസക്ക എന്ന കെ.മുഹമ്മദ് ഈസയെന്ന് പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അഭിപ്രായപ്പെട്ടു.

ഖത്തറിലെ അറിയപ്പടുന്ന ഗ്രന്ഥകർത്താവും ഖത്തർ മീഡിയ പ്ലക്സ് സി.ഇ.ഒ.യും പ്രേംനസീർ സുഹൃത് സമിതി ഖത്തർ ചാപ്റ്റർ ചെയർമാനുമായഡോ. അമാനുല്ല വടക്കാങ്ങര രചിച്ചഈ സക്ക എന്ന വിസ്മയം പുസ്തകം അദ്ദേഹത്തിൽ നിന്നും സ്വീകരിക്കുകയായിരുന്നു സുഹൃത് സമിതി ജനറൽ സെക്രട്ടറി.


കല, സാഹിത്യം, സംഗീതം, സ്പോർട്സ് തുടങ്ങിയ മേഖലകളിൽ കൈയ്യൊപ്പു ചാർത്തിയ ഈ സക്കയെക്കുറിച്ചുള്ള ഈ പുസ്തകം പ്രവാസി മലയാളികൾക്കിടയിൽ ഏറെ സ്വാധീനം ചെലുത്താൻ സാധിച്ചുവെന്ന് ഡോ. അമാനുല്ല പറഞ്ഞു. ഷാർജ പുസ്തകോൽസവത്തിൽ പങ്കെടുക്കാൻ യാത്രതിരിക്കുന്ന അമാനുല്ലയെ അനുമോദിക്കുകയും ചെയ്തു.